ല്ലായ്‌പ്പോഴും ഇരകളാകുന്നവർ' അപേക്ഷയുമായി കെഎസ്ആർടിസി! പലയിടങ്ങളിലും കെഎസ്ആർടിസി ബസ്സുകളുടെ ചില്ലുകൾ തകർത്തു. ജീവനക്കാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആർടിസി.സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ അക്രമം. പലയിടങ്ങളിലും കെഎസ്ആർടിസി ബസ്സുകളുടെ ചില്ലുകൾ തകർത്തു.

 അരുതേ ...
ഞങ്ങളോട് ...
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക ... നിങ്ങൾ തകർക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്...
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.





  സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ വ്യാപക അക്രമം. വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസി ബസുകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് കർശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.അക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അക്രമികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും പോലീസ് സുരക്ഷയിൽ സർവീസ് തുടരുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പലയിടത്തും സർവീസുകൾ നിർത്തിവെച്ചു. പോലീസ് സംരക്ഷണം ലഭിച്ചാൽ സർവീസ് തുടരുമെന്നും മന്ത്രി അറിയിച്ചു.


തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. ഹർത്താലിനിടെ കണ്ണൂരിൽ പെട്രോൾ ബോംബേറ് ഉണ്ടായി. പുലർച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് പെട്രോൾ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. ഉളിയിൽ നരയൻപാറയിലാണ് സംഭവം.അതേസമയം, കോഴിക്കോട് രണ്ട് കെഎസ്ആർടിസി ബസുകൾക്കും മറ്റൊരു ബസിനും നേരെ കല്ലേറുണ്ടായി. സിവിൽ സ്റ്റേഷനു സമീപത്തു വെച്ചുണ്ടായ കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.





 ഡ്രൈവറെ കോഴിക്കോട് ബിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്ക് പോയ ബസിനുനേരെയും കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. നഗരത്തിൽ സർവീസ് നടത്തിയ മറ്റൊരു ബസിനുനേരെയും കല്ലേറുണ്ടായി. കോഴിക്കോട് കല്ലായിയിൽ ലോറിയുടെ ചില്ല് എറിഞ്ഞു തകർത്തു. പിഎസ്സി പരീക്ഷ നടക്കേണ്ട സ്‌കൂളിനു മുന്നിലാണ് അക്രമം ഉണ്ടായത്. കല്ലെറിഞ്ഞവർ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. രാവിലെ 6.15 ഓടെയാണ് സംഭവം.

Find out more: