സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി സഭയിൽ അവഹേളിച്ചു; വിടി സതീശൻ! നിയമസഭയിലെ അക്രമങ്ങളെല്ലാം സഭയിൽ തന്നെ അവസാനിച്ചുവെന്ന് പറഞ്ഞതെല്ലാം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞുമുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സുപ്രീം കോടതി വിധിയെ അവഹേളിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ സുപ്രീം കോടതിയുടെ നിഗമനങ്ങൾക്കെതിരായിരുന്നു. അദ്ദേഹം ഇന്ന് സൂചിപ്പിച്ചത് പോലെ ആമുഖത്തിലും അവസാനത്തിലും സുപ്രീം കോടതി വിധി സ്വീകരിക്കാൻ ബാധ്യസ്ഥമാണെന്ന് പറയുകയും അതിനിടയ്ക്കുള്ള മുഴുവൻ പരാമർശങ്ങളും സുപ്രീം കോടതിയുടെ നിഗമനങ്ങൾക്കെതിരായാണ് സംസാരിച്ചത്.
കേരള നിയമസഭയിൽ അല്ലാതെ ഇന്ത്യയിലെ ഒരു നിയസഭയിലും, ഇത്തരത്തിൽ അകത്ത് നടന്ന അതിക്രമങ്ങളും ബഹളങ്ങളും സംബന്ധിച്ച് എല്ലാ കേസുകളും അവിടെ തന്നെ തീർക്കുകയാണുണ്ടായതെന്നും സഭയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്നുമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് തെറ്റാണെന്നും പ്രതിപൾ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയുടെ വിധി എന്നത് ലോ ഓഫ് ലാൻഡ് ആണ്. പരമോന്നത് നീതിന്യായ കോടതിയുടെ വിധിയാണ്. അതിനെ അവഹേളിച്ചുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചതിന് അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മാത്രമല്ല ഇന്നലെ അദ്ദേഹം അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞപ്പോൾ വസ്തുതാ പരമായ ധാരാളം തെറ്റുകൾ മുഖ്യമന്ത്രി ആവർത്തിച്ചു. പഞ്ചാബ് നിയമസഭയിൽ മൈക്ക് തല്ലിപ്പൊളിച്ചതിന് സ്പീക്കർ എംഎൽഎയ്ക്കെതിരായി കേസ് നൽകിയിരുന്നു.
സഭയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനം എടുക്കുകയും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ആറ് മാസക്കാലത്തേക്ക് ശിക്ഷിക്കുകയുമായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ത്യയിലെ ഒരു നിയമസഭയിലും ഇത്തരത്തിൽ സഭയ്ക്കുള്ളിലെ സംഭവങ്ങൾ നിയമസഭയ്ക്കുള്ളിൽ ഒതുങ്ങി നിന്നതാണെന്നും അത് സംബന്ധിച്ച് ഒരു കേസും ആരും നൽകിയിട്ടില്ലെന്ന വസ്തുതാ പരമായ തെറ്റുകൾ നിയമസഭയിൽ പറഞ്ഞത്.കേരള നിയമസഭയിൽ 1970ൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷം സ്പീക്കറായിരുന്ന ദാമോദരൻ പോറ്റിയെ ആക്രമിക്കുകയും പോലീസ് ഇൻസ്പെക്ടറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സ്പീക്കർ പരാതി നൽകുകയും കോടതിയിൽ പോകാനുമുള്ള അനുമതിയും നൽകിയിരുന്നു.
പിന്നീട്, അദ്ദേഹം വിരമിച്ചതിന് ശേഷമാണ് കേസ് അവസാനിച്ചത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.യഥാർത്ഥത്തിൽ അദ്ദേഹം ഈലകാര്യങ്ങളെല്ലാം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞ് ഇപ്പോഴും തങ്ങളുടെ നിലപാട് ശരിയാണെന്ന് കാര്യത്തിൽ നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.കേരള നിയമസഭയിൽ അല്ലാതെ ഇന്ത്യയിലെ ഒരു നിയസഭയിലും, ഇത്തരത്തിൽ അകത്ത് നടന്ന അതിക്രമങ്ങളും ബഹളങ്ങളും സംബന്ധിച്ച് എല്ലാ കേസുകളും അവിടെ തന്നെ തീർക്കുകയാണുണ്ടായതെന്നും സഭയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്നുമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് തെറ്റാണെന്നും പ്രതിപൾ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Find out more: