24 മണിക്കൂറിനുള്ളിൽ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു; വിമർശനവുമായി ഗതാഗത മന്ത്രി! യൂണിയനുകളുടെ ആവശ്യപ്രകാരമുളള ശമ്പള പരിഷ്കരണം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണം. ഇത്തരം സമര രീതികൾ ആവർത്തിച്ചാൽ കെഎസ്ആർടിസിയെ അവശ്യ സർവ്വീസുകളുടെ പട്ടികയിലുൾപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. യൂണിയനുകളുടെ ആവശ്യപ്രകാരമുളള ശമ്പള പരിഷ്കരണം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കണമെന്നുള്ള തൊഴിലാളി യൂണിയനുകളുടെ കടുംപിടുത്തമാണ് സമരത്തിന് കാരണം. ഇത്തരം സമര രീതികൾ ആവർത്തിച്ചാൽ കെഎസ്ആർടിസിയെ അവശ്യ സർവ്വീസുകളുടെ പട്ടികയിലുൾപ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ട പ്രകാരമുള്ള ശമ്പള പരിഷ്കരണത്തിന് മാസം തോറും 30 കോടി രൂപ അധികം കണ്ടെത്തേണ്ടതുണ്ട്.




   ഇപ്പോൾ തന്നെ ശമ്പളത്തിനും പെൻഷനും സർക്കാരിനെ ആശ്രയിക്കുന്ന കെഎസ്ആർടിസിയ്ക്ക് മാസം തോറുമുള്ള അധിക ബാധ്യത ഏറ്റെടുക്കാനാവാത്തതിനാൽ സർക്കാർ സഹായം ആവശ്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി. സർക്കാരിനെ മുൾമുനയിൽ നിർത്തി സംഘടനകൾ ആവശ്യപ്പെട്ട നിരക്കിലുള്ള ശമ്പളപരിഷ്കരണമെന്ന പിടിവാശിയാണ് യൂണിയനുകൾ സ്വീകരിച്ചത്. ശമ്പള പരിഷ്കരണം സംബന്ധിച്ച് തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അനുഭാവപൂർവ്വമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ട് സാധാരണക്കാരുടെ ബുദ്ധിമുട്ടും സ്ഥാപനത്തിന്റെ ഭാവിയും കണക്കിലെടുത്ത് തൊഴിലാളി സംഘടനകൾ യാഥാർത്ഥ്യബോധം ഉൾക്കൊള്ളണം.




   കൊവിഡ് കാലഘട്ടത്തിൽ വരുമാനമൊന്നുമില്ലാതിരുന്ന സമയത്തും കൃത്യമായി ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ മാസം തോറും 150 കോടിയോളം രൂപ നൽകാൻ സർക്കാർ തയ്യാറായെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു കൂട്ടിച്ചേർത്തു. കൊവിഡ് കാലഘട്ടത്തിൽ വരുമാനവും ജീവിത മാർഗ്ഗവുമടഞ്ഞ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് ഈ സമരം ബാധിക്കുന്നത്.  കെഎസ്ആർടിസി യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. 30 കോടി രൂപ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്കരണമാണ് യൂണിയനുകൾ ആവശ്യപ്പെട്ടത്.



   എന്നാൽ ഇത് ചർച്ചചെയ്യാൻ 30 മണിക്കൂർ സമയം പോലും നൽകിയില്ല. അതുകൊണ്ട് തന്നെ സമരം നടത്തുന്നതിൽ ഒരു ന്യയീകരണം ഇല്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ അവശ്യസർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്ഥാന സർക്കാരിൻറെ പരിഗണനയിലെന്നും ഗതാഗത മന്ത്രി പറഞ്ഞു. ചർച്ചയ്ക്ക് സമയം തരാത്ത സാഹചര്യത്തിൽ ഇനി എന്തിനാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടത് അനുകൂല യൂണിയനും ബിഎംഎസും കോൺഗ്രസ് അനുകൂല യൂണിയനുമാണ് പണിമുടക്ക് നടത്തുന്നത്. കഴി‍ഞ്ഞ ദിവസം രാത്രി നടത്തിയ മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകൾ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.




  സ്‌കൂളുകൾ തുറന്ന, ശബരിമല സീസൺ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്‌മെൻറും തമ്മിലുള്ള തർക്കത്തിൽ ജനങ്ങൾ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നെന്നും ഗാതാഗത വകുപ്പ് മന്ത്രി മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. പൊതുജനങ്ങൾ ഈ സമരം അംഗീകരിക്കില്ലെന്നും ഇത് കയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്നും ആൻറണി രാജു പറഞ്ഞു. ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ നിയമ നിർമ്മാണത്തിലേയ്ക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find out more: