റിവബയ്ക്ക് വോട്ട് തേടി ക്രിക്കറ്റ് താരം ജഡേജ; ഇരുവരെയും കണാൻ അമിത് ഷാ! രവീന്ദ്ര ജഡേജയുടെ ഭാര്യയാണ് റിവബ. പ്രചാരണ പരിപാടികളിൽ പങ്കെടുത്തും വോട്ടർമാരെ നേരിൽകണ്ടും ജഡേജ റിവബയ്ക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുവരെയും നേരിൽകാണാൻ എത്തുകയും ചെയ്തിരുന്നു.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന റിവബയ്ക്കു വേണ്ടി വോട്ട് ചോദിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എത്തി.മുതിർന്ന കോൺഗ്രസ് നേതാവ് ഹരിസിങ് സോളങ്കിയുടെ ബന്ധുവായ റിവബ മെക്കാനിക്കൽ എഞ്ചിനീയറാണ്. വർഷങ്ങളായി ജാംനഗർ-സൗരാഷ്ട്ര മേഖലയിൽ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമാണ് റിവബ. കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
സിറ്റിങ് എംഎൽഎ ധർമേന്ദ്ര സിങ് എം ജഡേജയെ മാറ്റിനിർത്തിയാണ് റിവബയ്ക്ക് ടിക്കറ്റ് നൽകിയത്.ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നാണ് റിവബ ജനവിധി തേടുന്നത്. ജാംനഗർ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് ഇരുവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. റിവബയുടെ കഴിവിൽ വിശ്വസിച്ച് വിശുദ്ധമായൊരു ദൗത്യത്തിനായി അവൾക്ക് അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്ന് താരം ട്വിറ്ററിൽ കുറിച്ചു.സസ്‍പെൻഡ് ചെയ്യപ്പെട്ട നേതാക്കളിൽ ഒരാളായ ഛത്രസിൻഹ് ഗുഞ്ചരിയ സുരേന്ദർ നഗർ ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുത്ത പ്രതിനിധിയാണ്. ഇദ്ദേഹമാണ് കോൺഗ്രസിന് വേണ്ടി ധർഗാദ്രയിൽ നിന്ന് മത്സരിക്കുന്നത്. വർഷങ്ങളായി ജാംനഗർ-സൗരാഷ്ട്ര മേഖലയിൽ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമാണ് റിവബ. കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ഡലത്തിൽ തന്നെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.
കേതൻ പട്ടേൽ, ഭരത് ചവ്ദ, ഉദയ് ഷാ, കരൺ ബരയ്യ എന്നിവരാണ് പാർട്ടി സസ്പെന്റ് ചെയ്ത മറ്റുള്ളവർ. ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 27 വർഷമായി ബിജെപിയുടെ കുത്തകയാണ് ഗുജറാത്ത്.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഗുജറാത്തിൽ ഏഴ് നേതാക്കളെ ബിജെപി പുറത്താക്കി. ആറുപേർ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരുങ്ങുകയും ചെയ്തതോടെയാണ് നടപടി. എല്ലാവരും ഡിസംബർ ഒന്നിനാണ് മത്സരിക്കുന്നത്. അവരിൽ ഹർഷാദ് വാസവയും അരവിന്ദ് ലദാനിയും ബിജെപി യുടെ മുൻ എംഎൽഎമാരാണ്.
Find out more: