14 വർഷങ്ങൾക്കിപ്പുറമുള്ള ദാമ്പത്യം; ഇന്ദുവിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് മിഥുൻ! പ്രിയമുള്ളവളേ, ഇരുകടലുകൾക്ക് ഇപ്പുറവും അപ്പുറവുമാണ് നമ്മളെന്നാലും ഹൃദയം കൊണ്ട് ഞാൻ നിന്നരികൽ തന്നെയുണ്ട് . ഇരു മെയ്യും ഒരു മനസ്സുമായി നമ്മൾ ഒന്നുചേർന്ന് യാത്ര തുടർന്ന ഈ 14 സംവത്സരവും അനിർവ്വചനീയമായ സന്തോഷം നിന്റെ ജീവിതത്തിൽ പകരുവാൻ സാധിച്ചതിൽ ഞാനതീവ കൃതാർത്ഥനാണെന്നു പറയുവാൻ ഞാനീ അവസരം വിനിയോഗിക്കുന്നു. ഇത്രയും നല്ല ജിവിത സഹയാത്രികനെ കിട്ടിയതിൽ നീ അതീവ സന്തുഷ്ട ആണെന്ന തിരിച്ചറിവു എന്നെയും സന്തുഷ്ടനാക്കുന്നു. മിഥുൻ ജയരാജും ഭാര്യ ഇന്ദുവും പ്രേക്ഷകർക്ക് പരിചിതരാണ്. സീ കേരളം ചാനലിലെ സരിഗമപ റിയാലിറ്റി ഷോയിൽ മെന്റർമാരായി ഇരുവരുമുണ്ടായിരുന്നു. ഇവരുടെ മകളും ഇടയ്ക്ക് ഷോയിലേക്ക് എത്തിയിരുന്നു. സോഷ്യൽമീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടുന്നവരാണ് ഇവർ. വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇനി മുമ്പോട്ടുള്ള യാത്രയിലും നമ്മൾ ഇതു പോലെ തന്നെ അനവരതം, അനസ്യൂതം യാത്ര തുടരുമെന്ന പ്രതീക്ഷയോടു കൂടെ, വിവാഹ വാർഷിക മംഗളദിന ശുഭാശംസകൾ നേരുന്നു. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് ഈ കുറിപ്പ് വായിക്കാനിടയുള്ള നമ്മുടെ കുരുപ്പിനോട് നീ പറഞ്ഞ് മനസ്സിലാക്കണം. എന്റെയും നിന്റെയും ആയുരാരോഗ്യത്തിന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു. ഹാപ്പി ആനിവേഴ്സറി എന്നായിരുന്നു പോസ്റ്റ്.
ആനിവേഴ്‌സറി ആശംസകളുമായി ആദ്യമെത്തിയത് സയനോരയായിരുന്നു. ഞങ്ങളുടെ കരളിന്റെ കഷണങ്ങൾക്ക് ആശംസ എന്നായിരുന്നു സജീഷിന്റെ കമന്റ്. ഇനിയും കൂടുതൽ കൂടുതൽ അനിർവചനീയമായ(ഇടയ്ക്ക് നിർവചനീയവും ആവാം) സന്തോഷങ്ങൾ നിറഞ്ഞ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു വേറൊരാൾ പറഞ്ഞത്.
അപ്പുറത്ത് ഇരിക്കുന്ന ആളെ പൊക്കിപ്പറയണേൽ നേരെ പറഞ്ഞാൽ പോരേ എന്ന മഹദ് വചനം സ്മരിച്ചുകൊണ്ട് കൂടുതൽ ആഡംബരങ്ങൾക്ക് മുതിരാതെ നിർത്തുന്നു എന്നായിരുന്നു നേരത്തെ മിഥുൻ കുറിച്ചത്. സംഗീതത്തെ അറിയുന്ന, അത് ഇഷ്ടപ്പെടുന്നൊരാളെയാണ് ജീവിതപങ്കാളിയായി കിട്ടിയത്. അതിലൊരുപാട് സന്തോഷമുണ്ട്. നമ്മുടെ വഴി ഇതാണ്, ഇതിലൂടെ തന്നെ നമുക്ക് സഞ്ചരിക്കാം എന്ന് അവൾ പറയുമ്പോൾ സന്തോഷമാണ് തോന്നാറുള്ളത്. ഇതേ മേഖലയിൽ തന്നെയായത് കൊണ്ട് ഇന്ദുവിനും കാര്യങ്ങളെല്ലാം മനസിലാവും. അത് വലിയ ബ്ലസിംഗാണെന്ന് മിഥുൻ പറഞ്ഞിരുന്നു. അമ്മയായിരുന്നു മിഥുനെ സംഗീത വഴിയിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞപ്പോള് ഭാര്യയും കൂട്ടത്തില് കൂടി. മ്യൂസിക് ക്ലാസൊക്കെയായി ഇന്ദുവും സജീവമാണ്.
Find out more: