അദ്ദേഹമില്ലെങ്കിലും പാട്ടുണ്ട് കൂടെ! ആടിപ്പാടി അഭയ ഹിരൺമയി! പ്രകാശ് അലക്‌സിനൊപ്പമായാണ് അഭയ ഹിരൺമയി വൺമിനുട്ട് വീഡിയോ പങ്കുവെച്ചത്. ആലാപനത്തിൽ മാത്രമല്ല ഗെറ്റപ്പിലും തികച്ചും വ്യത്യസ്തമായാണ് അഭയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. സ്‌കൂട്ടർ മാമ എന്ന് പേരിട്ട വീഡിയോയുടെ രണ്ടാമത്തെ വേർഷൻ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇൻസ്റ്റഗ്രാമിലിപ്പോൾ വൺമിനുട്ട് വീഡിയോ തരംഗമാണ്. നിരവധി പേരാണ് വൺമിനുട്ട് വീഡിയോ പങ്കുവെച്ചെത്തിയത്. കണ്ണടച്ച് തുറക്കുംമുൻ്പ് തന്നെ പല വീഡിയോകളും ട്രെൻഡിംഗിൽ ഇടം പിടിക്കാറുണ്ട്.  സ്റ്റുഡിയോയിൽ നിന്നും പാടുന്നതും വേറിട്ട ലുക്കിൽ പാട്ടിനൊപ്പമായി ചുവടുവെക്കുകയും ചെയ്യുന്ന അഭയെയാണ് വീഡിയോയിൽ കാണുന്നത്. 





   സയനോര ഫിലിപ്പും സാന്ദ്ര തോമസുമുൾപ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുമായെത്തിയത്. അഭയയുടെ സഹോദരിയായ വരദയും സ്‌നേഹം അറിയിച്ചിരുന്നു. സ്‌കൂട്ടർ മാമ വൺമിനുട്ട് വീഡിയോയുടെ അടുത്ത പതിപ്പെന്ന ക്യാപ്ഷനോടെയായാണ് അഭയ വീഡിയോ പോസ്റ്റ് ചെയ്തത്.സംഗീത സംവിധായകനായ ഗോപി സുന്ദറും അഭയയും ലിവിങ് റ്റുഗദർ ജീവിതം അവസാനിപ്പിച്ചത് അടുത്തിടെയായിരുന്നു. ഗോപി സുന്ദറിനോട് ചേർന്നുനിന്നുള്ള ഫോട്ടോയിലൂടെയായി അമൃത സുരേഷായിരുന്നു പ്രണയം പരസ്യമാക്കിയത്. ഇതതോടെയായിരുന്നു നിങ്ങൾക്കിടയിലെന്താണ് സംഭവിച്ചതെന്ന് ആളുകൾ അഭയയോട് ചോദിച്ചത്.വ്യക്തിജീവിതത്തിലെ കാര്യങ്ങൾ പ്രൊഫഷനുമായി കൂട്ടിച്ചേർക്കാതെ മുന്നേറുന്ന അഭയയെ ആരാധകരും അഭിനന്ദിച്ചിരുന്നു.





  സോഷ്യൽമീഡിയയിലൂടെ അരങ്ങേറുന്ന ചർച്ചകളെല്ലാം അറിയുന്നുണ്ടായിരുന്നു. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അത് വ്യക്തമായി പറയാനറിയാം. നിലവിലെ കാര്യങ്ങളെക്കുറിച്ച് തനിക്കൊന്നും പ്രതികരിക്കാനില്ലെന്നായിരുന്നു അഭയ പറഞ്ഞത്. തന്നെക്കുറിച്ച് എഴുതിവിടുന്ന കാര്യങ്ങളൊന്നും താൻ പറഞ്ഞതല്ലെന്നും ഗായിക വ്യക്തമാക്കിയിരുന്നു. സന്തോഷത്തോടെയാണ് താനിപ്പോൾ ജീവിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു. 19ാമത്തെ വയസിലാണ് ഗോപി സുന്ദറിനെ കണ്ടുമുട്ടിയത്. 





  അതിന് ശേഷമാണ് ജീവിതത്തിന്റെ ഗതി മാറിയതെന്നും അഭയ പറഞ്ഞിരുന്നു. എഞ്ചിനീയറിംഗിന് പഠിച്ചിരുന്ന സമയത്തായിരുന്നു അത്. നന്നായി പാടാൻ കഴിവുള്ള കുട്ടിയല്ലേ, നോക്കി തീരുമാനമെടുക്കൂയെന്നായിരുന്നു ഗോപി പറഞ്ഞത്. പാടുമായിരുന്നുവെങ്കിലും അത് കരിയറാക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും അഭയ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിലിപ്പോൾ വൺമിനുട്ട് വീഡിയോ തരംഗമാണ്. നിരവധി പേരാണ് വൺമിനുട്ട് വീഡിയോ പങ്കുവെച്ചെത്തിയത്. കണ്ണടച്ച് തുറക്കുംമുൻ്പ് തന്നെ പല വീഡിയോകളും ട്രെൻഡിംഗിൽ ഇടം പിടിക്കാറുണ്ട്.  സ്റ്റുഡിയോയിൽ നിന്നും പാടുന്നതും വേറിട്ട ലുക്കിൽ പാട്ടിനൊപ്പമായി ചുവടുവെക്കുകയും ചെയ്യുന്ന അഭയെയാണ് വീഡിയോയിൽ കാണുന്നത്. സയനോര ഫിലിപ്പും സാന്ദ്ര തോമസുമുൾപ്പടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി കമന്റുമായെത്തിയത്. അഭയയുടെ സഹോദരിയായ വരദയും സ്‌നേഹം അറിയിച്ചിരുന്നു. സ്‌കൂട്ടർ മാമ വൺമിനുട്ട് വീഡിയോയുടെ അടുത്ത പതിപ്പെന്ന ക്യാപ്ഷനോടെയായാണ് അഭയ വീഡിയോ പോസ്റ്റ് ചെയ്തത്.

Find out more: