സർവ കക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ! പ്രത്യേക സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുൻപ് 17ാം തീയതി വൈകിട്ടാണ് സർവകക്ഷിയോഗം വിളിച്ച് ചേർത്തിരിക്കുന്നത്. അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം നടക്കുക. ഓഗസ്റ്റ് 31നാണ് സമ്മേളനത്തേക്കുറിച്ച് പറഞ്ഞത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്താത്തതിൽ പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചു. തിങ്കളാഴ്ചത്തെ സർവകക്ഷിയോഗം അടുത്ത ആഴ്‌ചത്തെ പ്രത്യേക അജണ്ട ചർച്ച ചെയ്‌തേക്കാമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ ചർച്ചകൾക്ക് ഇടവച്ചിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക നാമം ഇന്ത്യ എന്നതിൽ നിന്ന് ഭാരതം എന്നാക്കി മാറ്റാനുള്ള പ്രമേയം സർക്കാർ നീക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ഈ മാസം 18ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി 17ന് വൈകിട്ട് 4.30ന് സർവകക്ഷി നേതാക്കന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനുള്ള ക്ഷണം ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ വഴി അയച്ചിട്ടുണ്ട്" ജോഷി എക്‌സിൽ കുറിക്കുന്നു.“ഇത് പതിവ് യോഗമാണ്... എന്നാൽ പ്രത്യേക സമ്മേളനം വിളിക്കുന്നതിന് മുമ്പ് സർക്കാർ പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിക്കണമായിരുന്നു, എന്താണ് അജണ്ഡ എന്ന് ഇതുവരെ ആർക്കും അറിയില്ല. എന്ത് തരത്തിലുള്ള പ്രശ്നമാണ് ചർച്ച ചെയ്യുക” സിപിഐ അധ്യക്ഷൻ ഡി രാജ പ്രതികരിച്ചു.
തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി ഡെറക് ഒബ്രിയൻ സർക്കാരിനെ പരിഹസിച്ചുകൊണ്ട് രംഗത്തുവന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ഇപ്പോഴും ഒരു വാക്കും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.തിങ്കളാഴ്ചത്തെ സർവകക്ഷിയോഗം അടുത്ത ആഴ്‌ചത്തെ പ്രത്യേക അജണ്ട ചർച്ച ചെയ്‌തേക്കാമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ ചർച്ചകൾക്ക് ഇടവച്ചിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക നാമം ഇന്ത്യ എന്നതിൽ നിന്ന് ഭാരതം എന്നാക്കി മാറ്റാനുള്ള പ്രമേയം സർക്കാർ നീക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
രാജ്യത്തിന്റെ ഔദ്യോഗിക നാമം ഇന്ത്യ എന്നതിൽ നിന്ന് ഭാരതം എന്നാക്കി മാറ്റാനുള്ള പ്രമേയം സർക്കാർ നീക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ഈ മാസം 18ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി 17ന് വൈകിട്ട് 4.30ന് സർവകക്ഷി നേതാക്കന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനുള്ള ക്ഷണം ബന്ധപ്പെട്ട നേതാക്കൾക്ക് ഇമെയിൽ വഴി അയച്ചിട്ടുണ്ട്" ജോഷി എക്‌സിൽ കുറിക്കുന്നു.“ഇത് പതിവ് യോഗമാണ്... എന്നാൽ പ്രത്യേക സമ്മേളനം വിളിക്കുന്നതിന് മുമ്പ് സർക്കാർ പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിക്കണമായിരുന്നു, എന്താണ് അജണ്ഡ എന്ന് ഇതുവരെ ആർക്കും അറിയില്ല. എന്ത് തരത്തിലുള്ള പ്രശ്നമാണ് ചർച്ച ചെയ്യുക” സിപിഐ അധ്യക്ഷൻ ഡി രാജ പ്രതികരിച്ചു.
Find out more: