
എന്നാൽ, ഇത് ഇവരിൽ മാത്രം ഒതുക്കുന്നതിന് ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു. ഈ സമയത്ത് രാജ്യത്തിന്റെ പൂർണ ശ്രദ്ധയും കേരളത്തിൽ തന്നെയായിരുന്നു. പിന്നീട്, വിദേശത്തു നിന്നും എത്തിയവരിൽ രോഗബാധ കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് പ്രവാസികൾക്ക് വീട്ടിൽ ക്വാറന്റീൻ ഏർപ്പെടുത്തുകയും സമ്പർക്കപ്പട്ടിക കൃത്യമായി തയ്യാറക്കൽ എന്നിങ്ങനെ തുടങ്ങുകയും ചെയ്തു. എന്നാൽ, പ്രവാസികൾ കൂട്ടമായി തിരികെ എത്തുന്ന പദ്ധതി ആരംഭിച്ചതോടെ സംസ്ഥാനത്തെ കേസുകൾ ആയിരത്തിൽ നിന്നും പതിനായിരത്തിലേക്ക് എത്തുന്ന കാഴ്ചകളും മലയാളികൾ കണ്ടു. എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഫെഡറൽ തത്വത്തിൽ ഊന്നി വിവിധ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും അവയുടെ വിവിധ എജൻസികളും സംയുക്തമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളെ വിജയത്തിലെയ്ക്ക് നയിച്ചത് എന്നാണ് വിലയിരുത്തുന്നത്.
ഇന്ത്യ കൊവിഡ് പോരാട്ടത്തിന്റെ രണ്ടാം വർഷത്തിലേക്ക് കടന്നതോടെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചു.അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ വികസിത രാജ്യങ്ങൾ തിരിച്ചടി നേരിട്ടപ്പോൾ ഇന്ത്യ നേടിയ നേട്ടം വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ട വീര്യം വെളിവാക്കുന്നു.ലോക പട്ടികയിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഇടം പിടിച്ചിട്ടുണ്ടെങ്കിലും മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡിനെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളുടെ പട്ടികയിൽ പക്ഷേ ഇന്ത്യയ്ക്ക് ഇടം ഉണ്ട്.ഒരു വർഷത്തിനിപ്പുറം നോക്കുമ്പോൾ രണ്ട് കൊവിഡ് വാക്‌സിനുകൾ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്.
അതിന് പുറമെ, വെറും 12 ദിവസത്തിനുള്ളിൽ ഇന്ത്യ 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ കുത്തിവെയ്പ്പ് നൽകുവാനും ഇന്ത്യയ്ക്ക് സാധിച്ചു. അടുത്ത ഘട്ടത്തിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെ 300 ദശലക്ഷം പേർക്കാകും പ്രതിരോധമരുന്ന് ഇന്ത്യ നൽകുക.കൊവിഡ് മഹാമാരി കാലത്ത് 150 ഓളം രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.അമേരിക്കയിൽ 2.6 കോടി ജനങ്ങൾക്കാണ് രോഗം വന്നതെങ്കിൽ ജനസംഘ്യയിൽ രണ്ടാമത് ഉള്ള ഇന്ത്യയിൽ ഒരു കോടിയിൽ അധികം ആളുകൾക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ഭേഗമായവരുടെ എണ്ണത്തിലും ആക്ടീവ് കേസുകളുടെ എണ്ണത്തിലും ഇന്ത്യ വികസിത പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണുള്ളത്.