ബ്ലാക്ക്  ഹെഡ്‌സ് മാറാൻ ചില പരീക്ഷണങ്ങൾ നടത്താം! ബ്ലാക്‌ഹെഡ്സ് ആദ്യ കാഴ്ചയിൽ തന്നെ ഒരാളുടെ മുഖത്തിൻ്റെ സ്വാഭാവിക ഭംഗി കവർന്നെടുക്കും എന്നുറപ്പ്. ഇത് ഒഴിവാക്കണമെങ്കിൽ കൃത്യമായ രീതിയിലുള്ള ചർമ്മ പരിചരണം ഉറപ്പാക്കുക തന്നെ വേണം. ബ്ലാക്ക് ഹെഡുകൾ ഒഴിവാക്കാനായി ഇന്ന് ഇൻറർ‌നെറ്റിൽ‌ ഒട്ടനവധി പരിഹാര വിധികൾ‌ നമുക്ക് എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ അവയെല്ലാം നിങ്ങളുടെ പൂർണ വിശ്വാസത്തോടെ ഉപയോഗിക്കാനാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കി നിൽക്കുന്നു. ബ്ലാക്ക്ഹെഡ്സ് എളുപ്പത്തിൽ നീക്കം ചെയ്യാനായി പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ചുകൊണ്ട് ശരിയായ രീതിയിലുള്ള അവശ്യ നടപടികൾ പാലിക്കേണ്ടത് എങ്ങനെ എന്നറിയാം.ചില സാഹചര്യങ്ങളിൽ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം പോലുള്ള മറ്റ് കാര്യങ്ങളും ഇതിന് കാരണമായി മാറാറുണ്ട്. ഇതു കൂടാതെ മലിനീകരണവും കാലാവസ്ഥ വ്യതിയാനങ്ങളും ഒക്കെ ചിലരുടെ ചർമത്തിൽ ബ്ലാക്ക് ഹെഡുകൾ ഉണ്ടാവുന്നതിനുള്ള പല കാരണങ്ങളാണ്.



അതുകൊണ്ടുതന്നെ ബ്ലാക്ക് ഹെഡുകൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ തവണയും നാം പുറത്തു പോകുമ്പോൾ കോട്ടൺ മാസ്ക് പോലുളളവ ഉപയോഗിച്ച് മുഖം മറയ്ക്കുന്നത് ശീലമാക്കുവാൻ ശ്രമിക്കുക. ഈയൊരു പ്രവർത്തി ബ്ലാക്ക് ഹെഡുകൾ ഉണ്ടാകുന്നതിൻ്റെ സാധ്യത താരതമ്യേന കുറയ്ക്കും. കാരണങ്ങൾ തിരിച്ചറിഞ്ഞ് സ്വാഭാവികമായ രീതിയിൽ ബ്ലാക്ക്ഹെഡുകളെ നീക്കം ചെയ്യാനുള്ള എളുപ്പമാർഗങ്ങൾ നമുക്ക് വീട്ടിൽ തന്നെ കണ്ടെത്താവുന്നതേയുള്ളൂ. ബ്ലാക്ക്ഹെഡുകൾ നീക്കം ചെയ്യാനുള്ള ചില വീട്ടുവൈദ്യങ്ങൾ എന്തൊക്കെ എന്നറിയാം. ഒരു മികച്ച സ്കിൻ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്ന ഓട്സ് ഈ ഫേസ് പാക്കിൽ ചേർക്കുന്നത് നിങ്ങളുടെ ബ്ലാക്ക് ഹെഡുകളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സഹായിക്കും.



1 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയിലേക്ക് ഒരു ടേബിൾ സ്പൂൺ ഓട്സും വെള്ളവും ഒഴിച്ചു ചേർത്ത് നന്നായി മിക്സ് ചെയ്തു നേർത്ത പേസ്റ്റ് ഉണ്ടാക്കുക. ബ്ലാക്ക് ഹെഡുകൾ ഉള്ള ഭാഗത്ത് സൗമ്യമായി ഇത് പുരട്ടി കുറച്ച് നേരം മസാജ് ചെയ്യുക. ഇത് ഉണങ്ങാൻ അനുവദിച്ചതിനെ തുടർന്ന് കഴുകിക്കളയുക. കുറച്ചു ദിവസം തുടർച്ചയായി ഈ പ്രതിവിധി പരീക്ഷിച്ചാൽ നിങ്ങളുടെ ബ്ലാക്ക് ഹെഡുകൾ താനെ ഇല്ലാതാവുന്നത് തിരിച്ചറിയാം.മറ്റൊരു മാർഗ്ഗം നമ്മുടെ അടുക്കളകളിലെ പഞ്ചസാരയും തേനും ചേർത്തുകൊണ്ടുള്ള എക്സ്ഫോളിയേറ്റിങ്ങ് സ്ക്രബാണ്. ഈ രണ്ടു ചേരുവയും കൂടിച്ചേരുമ്പോൾ ഇത് ബ്ലാക്ക് ഹെഡുകളെ നീക്കം ചെയ്യാനും ചർമ്മത്തെ പരിപോഷിപ്പിക്കാനുമുള്ള പ്രതിവിധിയായി പ്രവർത്തിക്കും.



 രണ്ട് ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി മിക്സ് ചെയ്ത് ബ്ലാക്ക്ഹെഡുകൾ ഉള്ള ഭാഗങ്ങളിൽ തേയ്ക്കുക. ഇത് ഉപയോഗിച്ച് മുഖം നന്നായി എക്സ്ഫോളിയേറ്റ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. തൈരിൽ നാരങ്ങ നീര് കൂട്ടി കലർത്തി അതിൽ നിന്ന് ഒരു പേസ്റ്റ് ഉണ്ടാക്കുക. ബ്ലാക്ക് ഹെഡുകൾ ഉള്ള ഭാഗത്ത് ഇത് പ്രയോഗിച്ച് 10-15 മിനിറ്റ് ഇത് സൂക്ഷിച്ച് ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

మరింత సమాచారం తెలుసుకోండి: