പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ടി പി സെൻകുമാർ! ശബരിമലയിൽ ആചാരങ്ങൾ‌ അനുസരിച്ച് പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കാൻ കഴിയില്ല. ഇതിനുള്ള പരിശോധനകൾ നേരത്തെ തന്നെ പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനെട്ടാം പടിയിൽ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് വഴിയെന്നും സെൻകുമാർ പറഞ്ഞു. 24 ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം സെൻകുമാർ പറഞ്ഞത്. ശബരിമല ഭക്തജനത്തിരക്ക് വിഷയത്തിൽ പതിനെട്ടാം പടിയുടെ വീതി വർ‌ദ്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. അതിന് പുറമെ, പതിനെട്ടാംപടിയിൽ നിൽക്കുന്ന ആളുകൾക്ക് 15 മിനിട്ട് കഴിയുമ്പോൾ വിശ്രമം നൽകി പുതിയ ആളുകളെ നിയോഗിക്കണമെന്നും മുൻ പോലീസ് മേധാവി പറയുന്നു. പടികളിലൂടെ മുകളിലേക്ക് കയറ്റുന്നത് ഏറെ ശ്രമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.




ബുക്ക് ചെയ്ത എല്ലാവരേയും കയറ്റിവിടാൻ നോക്കരുത്. ഒരു ദിവസം എത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കണം. എന്നാലേ പോലീസിന് നിയന്ത്രിക്കാൻ സാധിക്കുകയൊള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുപ്പതിയിൽ ഇല്ലാത്ത ഒരു വലിയ പ്രശ്നം ശബരിമലയിൽ ഉണ്ട്. പതിനെട്ടാംപടി അഞ്ചടി മാത്രം വീതിയുള്ളതാണ്. അതിന് വീതികൂട്ടലാണ് തിരക്ക് നിയന്ത്രിക്കാനുള്ള ഒരു മാർഗം. എന്നാൽ, തന്ത്രിമാർ അത് അംഗീകരിക്കുന്നില്ല എന്നുമായിരുന്നു സെൻകുമാറിന്റെ നേരത്തെ മനോരമയോട് പറഞ്ഞത്.വിദഗ്ധരായ പോലീസുകാർ ഉണ്ടെങ്കിൽ മിനിട്ടിൽ 120 പേരെ കയറ്റാം. സാഹചര്യം മനസ്സിലാക്കി വേണം പോലീസുകാർ ഇടപെടാൻ എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ട്.




മുതിർന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞുവെന്നും മുൻ ഡിജിപി പറഞ്ഞു. പൊലീസിന്റെ ശ്രദ്ധ മുഴുവൻ നവകേരള സദസ്സിലാണ്. അതനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നും സെൻകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പതിനെട്ടാം പടിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വച്ച് മറയ്ക്കാൻ പറ്റുമോ, വീതി കൂട്ടാൻ പറ്റുമോ എന്നെല്ലാം നേരത്തെ പരിശോധിച്ചതാണ്. എന്നാൽ, അതൊന്നും നടക്കില്ല. ശബരിമലയിൽ ജോലി ചെയ്ത് പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.



 ശബരിമല ഭക്തജനത്തിരക്ക് വിഷയത്തിൽ പതിനെട്ടാം പടിയുടെ വീതി വർ‌ദ്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. ശബരിമലയിൽ ആചാരങ്ങൾ‌ അനുസരിച്ച് പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കാൻ കഴിയില്ല. ഇതിനുള്ള പരിശോധനകൾ നേരത്തെ തന്നെ പരിശോധിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനെട്ടാം പടിയിൽ നല്ല ശ്രദ്ധ കൊടുക്കുക മാത്രമാണ് വഴിയെന്നും സെൻകുമാർ പറഞ്ഞു. 24 ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം സെൻകുമാർ പറഞ്ഞത്.


Find out more: