സിനിമയ്ക്ക് പേര് ബാബു 45 എന്ന് വേണോ, അതോ 45 ബാബു എന്ന് വേണോ? രക്ഷാപ്രവർത്തനത്തിന് ട്രോളുകളിലും, ആദരം, കൈയ്യടി! മനുഷ്യനായി പിറന്നെന്നതിൽ അഭിമാനം തോന്നുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായി നിമിഷങ്ങളിലൊന്ന്. അതായിരുന്നു മരണത്തെ മുഖാമുഖം കണ്ട ബാബുവിന് പുതുജീവൻ നൽകിക്കൊണ്ട് രക്ഷിച്ചു എന്ന വാർത്ത നൽകിയ വലിയ അഭിമാനവും അതോടൊപ്പം ആശ്വാസവും. തുടർച്ചയായി 45 മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനായത്. മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനായി എത്തിയ കരസേനാസംഘം പുലർച്ചെയോടെ മലയുടെ മുകളിൽ എത്തുകയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വളരെ സാഹസികമായി രക്ഷിക്കുകയുമായിരുന്നു.





   കൈ മെയ് മറന്ന് കൈ പിടിച്ച ജീവൻ, സഹജീവി സ്നേഹ കരുത്തിലൊന്നായി മാറിയ രക്ഷാപ്രവർത്തനം.  ചെങ്കുത്തായ മലയുടെ മുകളിൽ നിന്നും നാനൂറു മീറ്റർ എങ്കിലും താഴെയായിരുന്നു ബാബു ഇരുന്നിരുന്നത്. അത്രത്തോളം തീവ്രമായ രക്ഷാപ്രവർത്തനമായിരുന്നു കഴിഞ്ഞ നാൽപ്പത്തിയഞ്ചിലേറെ മണിക്കൂറുകളായി നടന്നു വന്നത്. സംഗതിയുടെ ഗൌരവ വശങ്ങളെല്ലാം മനസിലാക്കിക്കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും നിറയുകയാണ്. ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു സേഫ്റ്റി ഗീയറും ഇല്ലാതെ കടന്നു ചെല്ലുക മനുഷ്യ സാധ്യമല്ലായിരുന്നു എന്നാൽ ഇന്ത്യൻ ആർമിയെയോ രക്ഷാപ്രവർത്തനത്തെയോ യാതൊരു വിധത്തിലും പരിഹസിക്കാതെ, ബാബു എന്ന വ്യക്തിയെ കുറ്റപ്പെടുത്താത്ത വിധത്തിലുള്ള ട്രോളുകളും മീമുകളുമൊക്കെയാണ് പ്രചരിക്കുന്നത്. ഈ ചരിത്രപരമായ സംഭവം സിനിമയാക്കാനുള്ള തിരക്കിലാകും മറ്റൊരു കൂട്ടർ എന്നാണ് ചില ട്രോളന്മാർ പറയുന്നത്.





  'ഈ സമയം കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ, സിനിമയ്ക്ക് പേര് ബാബു 45 എന്ന് വേണോ, അതോ 45 ബാബു എന്ന് വേണോ?'എന്നാകും ഇക്കൂട്ടരുടെ ചർച്ചയെന്നും ട്രോളിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. സമനതകളില്ലാത്ത രക്ഷാപ്രവർത്തനം കാഴ്ച വെച്ച ഇന്ത്യൻ ആർമിയുടെ രക്ഷാപ്രവർത്തനത്തെ വാഴ്ത്തിയും കൈയ്യടിച്ചും നിരവധി ട്രോളുകളുണ്ട്. മിന്നൽ മുരളി അപകടത്തിലാകുന്ന ബസിൽ നിന്നും കുട്ടിയെ രക്ഷിച്ച് ബസിനു മുകളിൽ നിൽക്കുന്ന രംഗത്തിൻ്റെ ചിത്രം ഉപയോഗിച്ച് ഇന്ത്യൻ ആർമിയെ മിന്നൽ മുരളിയോടും കുട്ടിയെ ബാബുവിനോടും ഉപമിച്ചുകൊണ്ടുള്ള മീമും വൈറലായി മാറിയിരിക്കുകയാണ്. 





  ഇന്ത്യൻ ആർമി ബാബുവിനെ രക്ഷിച്ച് മടങ്ങുമ്പോൾ ഞങ്ങളെ കൂടി രക്ഷിക്കൂ എന്ന് പറഞ്ഞ് മാധ്യമങ്ങൾ പിന്നാലെ നിന്ന വിളിക്കുന്നതായ മീമുമുണ്ട്. വളരെ ഗൌരവകരായ സംഭവമായ രക്ഷാപ്രവർത്തനത്തെ ഏവരും ഒരേസ്വരത്തിൽ കൈയ്യടിച്ച് വാഴ്ത്തുകയാണ്. ഇന്ത്യൻ ആർമിയുടെ ധീരവും ശക്തവുമായ സേനാംഗങ്ങളുടെ മനക്കരുത്തിനു മുന്നിൽ ഏവരും ശിരസ് നമിച്ചു പോകുന്നു. കാരണം, സർക്കാർ മിഷനറി, എൻ ഡി ആർ എഫ്,, പോലീസ്, ഫയർ & റസ്ക്യൂ, ഫോറസ്റ്റ്, സന്നദ്ധ സേവകർ അടക്കം നൂറു കണക്കിന് ആളുകളുടെ അധ്വാനം, എസ് പിയും കലക്ട്ടരും അടക്കം ഒരുവിധം ഉദ്യോഗസ്ഥർ ഒക്കെ കാമ്പ് ചെയ്തുള്ള ഒരേ മനസോടെയുള്ള പ്രവർത്തനമായിരുന്നു നടന്നത്. എന്നിട്ടും ലക്ഷ്യം കാണാതെ പോയ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ കരസേനയുടെ സഹായഹസ്തം വേണ്ടി വന്നു.v

Find out more: