ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിൻറെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ.ജനാധിപത്യത്തിൻറെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിൻറെ ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാൻ ബിജെപിയേയും സംഘപരിവാർ ശക്തികളേയും കോൺഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതൽ കരുത്താർജിക്കുമ്പോൾ വർഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തെരഞ്ഞെടുപ്പിൽ ജനം കനത്ത തിരിച്ചടി നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിൻറെ വിജയമാണ്. ഇന്ത്യ മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതാണ് സുപ്രീം കോടതി വിധി. കെജരിവാൾ പ്രചരണ രംഗത്ത് എത്തുന്നത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിൻറെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ.വർഗീയത വാരിവിളിമ്പിയിട്ടും ജനങ്ങൾ മോദിയോട് പുറംതിരിഞ്ഞുനിൽക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദുർഭരണത്തിന് അന്ത്യം കുറിക്കുമെന്നതിൽ സംശയമില്ല.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിൻറെ സർക്കാർ രാജ്യത്ത് അധികാരത്തിൽ വരുന്നത് തടയാൻ ആർക്കുമാവില്ല എന്ന് ഫാഷിസ്റ്റ് ശക്തികൾക്കു വരും നാളുകളിൽ വ്യക്ത്യമാകുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ഇന്ത്യാ സഖ്യത്തിൻറെ സാധ്യതകൾ ദിനംപ്രതി വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പ്രചരണ രംഗത്തേക്കുള്ള കെജ്രിവാളിൻറെ മടങ്ങിവരവ് മോദി സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാനുള്ള ജനാധിപത്യ ചേരിയുടെ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നതിൽ സംശയമില്ല. മൂന്നുഘട്ടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണെന്നും സുധാകരൻ പറഞ്ഞു.
click and follow Indiaherald WhatsApp channel