
തുടർന്ന് സഞ്ജയുടേയും ഫിറോസ് നിർദ്ദേശിച്ച മറ്റൊരാളുടേയും പേരിൽ അക്കൗണ്ട് തുറന്നു. ഈ അക്കൗണ്ടിൽ വന്ന പണം നിർബന്ധപൂർവ്വം ഫിറോസ് തട്ടിയെടുത്തെന്നും കുട്ടിയുടെ ചികിത്സയ്ക്കു പോലും പണം നൽകിയില്ലെന്നും മാതാപിതാക്കൾ പരാതിപ്പെട്ടു. അതേസമയം, നന്ദിയില്ലാത്ത രോഗികളെ പൊതുജനം റോഡിലിട്ട് തല്ലിക്കൊല്ലണമെന്ന വിവാദ പ്രസ്താവനയുമായി ഫിറോസ് കുന്നുംപറമ്പിൽ രംഗത്തെത്തിയിരുന്നു. രോഗിയായ കുട്ടിയുടെ ചികിത്സയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പിരിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്തു. മാനന്തവാടി സ്വദേശികളായ സഞ്ജയുടേയും ആരതിയുടേയും പരാതിയിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം ചികിത്സാവശ്യം കഴിഞ്ഞ് അക്കൗണ്ടിൽ ബാക്കി വരുന്ന പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു വരുന്ന രോഗികളേയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളേയും റോഡിലിട്ട് തല്ലിക്കൊല്ലണമെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. അവരെ തീർക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഫിറോസ് വീഡിയോയിൽ പറയുന്നു. വയനാട്ടിൽ ഒരു കുഞ്ഞിന്റെ ചികിത്സയ്ക്കായി പിരിച്ച പണത്തിൽ ബാക്കി വന്ന തുകയെച്ചൊല്ലി കുടുംബം അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നാണ് ഫിറോസിന്റെ പ്രതികരണം.
കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണത്തിൽ ബാക്കി വന്നത് മറ്റൊരു രോഗിയുടെ ചികിത്സയ്ക്കായി നൽകി. എന്നാൽ കുട്ടിയുടെ കുടുംബം മറ്റ് ആവശ്യങ്ങൾക്കായി പണം ചെലവായെന്നും തന്നോട് പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ വ്യാജ ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയിരിക്കുകയാണെന്നാണ് ഫിറോസിന്റെ വാദം.