
കേരളം അധംപതിച്ചു കൊണ്ടിരിക്കുകയാണ്, സംഭവിക്കാൻ പാടില്ലാത്ത സംഭവങ്ങളിലൂടെ...ഇന്നലെ അങ്ങനെ ഒരു സംഭവം നാം കേൾക്കുകയുണ്ടായി. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഒരമ്മയെ പറ്റി, ഈ വാർത്ത ഞെട്ടലോടെയാണ് കേരളം സ്വീകരിച്ചത്.
സ്വന്തം സുഖത്തിന് വേണ്ടി മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെ വാര്‍ത്ത കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ഇടയ്ക്കിടെ ഉയര്‍ന്നുവരുന്നുണ്ട്. വർധിച്ചു വരുന്ന ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ടെലിവിഷന്‍ അവതാരകയായ അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകുന്നത്. പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം 'അമ്മ' എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി...! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല..." ഇങ്ങനെയാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നത്.
കഴിഞ്ഞദിവസം രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാന്‍ എന്ന പൊന്നോമന.പുലര്‍ച്ചെ ആറിന് ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നത് .ഏകദേശം 24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനും ശാസ്ത്രീയ പരിശോധനയ്ക്കും ഒടുവിലാണ് 'അമ്മ ശരണ്യ കുറ്റംസമ്മതിച്ചത്.
കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. മാത്രമല്ല 2019-ൽ സമാന രീതിയിലുള്ള സംഭവത്തെ കുറിച്ചും അശ്വതി ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റു മരണത്തിനു കീഴടങ്ങിയ കുരുന്നു ബാലനെ കുറിച്ചുള്ള അനുഭവമാണ് അശ്വതി വിശദീകരിച്ചത്.ആരെയും കുറ്റപ്പെടുത്തുന്നില്ല.
പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കാനും വളര്‍ത്താനും ശാരീരിക ക്ഷമത മാത്രമാണല്ലോ ഈ ലോകത്തിന്റെ മാനദണ്ഡം, എന്നിരുന്നാൽ പോലും മാനസികമായൊരു പരുവപ്പെടല്‍ ഏറ്റവും ആവശ്യമായ ഉത്തരവാദിത്വമാണ് അമ്മയും അച്ഛനുമാകല്‍ എന്നിരിക്കെ അതില്ലാവരുടെ ലോകത്തേക്ക് ക്ഷണിക്കപ്പെടാത്ത അതിഥികളായി കുഞ്ഞു ജീവനുകള്‍ ഇനിയും ഉടലെടുക്കും.
ഓരോ കുഞ്ഞും അച്ഛനമ്മമാരുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ് എന്നും അശ്വതി തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞിരുന്നു. അതെ മാനസിക വൈകല്യങ്ങളുടെ ഇരയായി പിന്നീടതിന്റ പിന്‍ തുടര്‍ച്ചക്കാരാവേണ്ടവരല്ല നമ്മുടെ കുഞ്ഞുങ്ങള്‍.