സങ്കീർണ്ണമായ വ്യായാമങ്ങൾ ചെയ്യാൻ എല്ലാവരും താൽപ്പര്യപ്പെടുന്നില്ലെന്നും, പലർക്കും അത് ചെയ്യാനും സാധിക്കുകയില്ലെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. അത്തരം കഠിനമായവ്യായാമങ്ങൾ ചെയ്യുവാൻ ശ്രമിക്കുമ്പോൾ നിങ്ങളിൽ മിക്കവർക്കും പരിക്ക് ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങൾക്കായി കുറച്ച് കാര്യങ്ങൾ ലളിതമാക്കിയത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.ഇത് നിങ്ങളുടെ കാലിലെ പേശികൾ, അകം തുടകൾ, നിതംബം എന്നിവയിലും പ്രവർത്തിക്കുന്നതിനാൽ കാർഡിയോ, പേശി പരിശീലനം എന്നിവയുടെ മിശ്രിതമായ വ്യായാമമാണ്. വാസ്തവത്തിൽ, ജേണൽ ഓഫ് ഫിസിക്കൽ തെറാപ്പി സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും ചലനാത്മകതയും മെച്ചപ്പെടുത്താൻ വിപരീത നടത്തം അഥവാ റിവേഴ്സ് വാക്കിംഗ് സഹായിക്കുന്നു എന്നാണ്. കുറഞ്ഞത് ഒരു മിനിറ്റെങ്കിലും നിങ്ങൾ ഇത് ചെയ്യണം.
ഇത് നിങ്ങളുടെ ഇടുപ്പിനും തുടയ്ക്കും വേണ്ടിയുള്ള വ്യായാമമാണ്. നിങ്ങൾ ഒരു ലഞ്ച് ചെയ്യുമ്പോൾ നേരെ നിന്ന ശേഷം, ഒരു കാൽ മുന്നോട്ടേക്ക് വച്ച് 90 ഡിഗ്രി കോണിൽ മടക്കി മുന്നോട്ടേക്ക് വരിക. അപ്പോൾ നിങ്ങളുടെ മറ്റേ കാൽ പുറകിലേക്ക് വച്ച് 90 ഡിഗ്രിയിൽ തന്നെ മടക്കി നിതംബം താഴേക്ക് കൊണ്ടുവരിക. ഓരോ വശത്തും 15 ലഞ്ചസ് വീതം ചെയ്യേണ്ടത് നിങ്ങൾക്ക് ആവശ്യമാണ്.ഇന്റർനാഷണൽ ജേണൽ ഓഫ് സ്പോർട്സ് ഫിസിക്കൽ തെറാപ്പിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സൈഡ്കിക്കുകൾ നിങ്ങളുടെ ശരീരത്തിന്റെ വശങ്ങൾ വഴക്കമുള്ളതാക്കാൻ സഹായിക്കുക മാത്രമല്ല, അവ നിങ്ങളുടെ നിതംബം ശക്തിപ്പെടുത്തുന്നതിനും ഉറച്ചതാക്കുന്നതിനും സഹായിക്കുന്നു.ഒരു കസേര അല്ലെങ്കിൽ മതിലിൽ മുറുകെ പിടിക്കുക, അല്ലെങ്കിൽ ശരീരം സമതുലിതമാക്കാൻ നിങ്ങളുടെ ശരീരം ശക്തമാക്കിക്കൊണ്ട് നിങ്ങളുടെ വശങ്ങൾക്കായി ഈ അത്ഭുതകരമായ വ്യായാമം ചെയ്യുക.
നിങ്ങളുടെ കാല് എത്രത്തോളം ഉയർത്തുന്നുവോ അത്രയും മികച്ച ഫലം നിങ്ങൾക്ക് ലഭിക്കും. ഓരോ വശത്തും 15 വീതം സൈഡ്‌കിക്കുകൾ ചെയ്യുക.ഇത് നിങ്ങളുടെ കാലുകൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. എന്നാൽ ഇത് നിങ്ങളുടെ കാലുകളിലെ പേശികൾക്ക് പരമാവധി സ്വാധീനം ചെലുത്തുന്നതോടൊപ്പം തന്നെ, നിങ്ങളുടെ വശങ്ങളിലും വയർ, നടുവിന്റെ താഴ്ഭാഗം എന്നിവയിലും അത്ഭുതകരമായി പ്രവർത്തിക്കുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ഇവ 20 തവണയെങ്കിലും ചെയ്യുക.ഇത് യഥാർത്ഥത്തിൽ ഒരു സമ്പൂർണ്ണ വ്യായാമം തന്നെയാണ്. അതിന്റെ ഫലം വർദ്ധിപ്പിക്കുന്നതിന്, വ്യതിയാനങ്ങളിൽ അത് ചെയ്യുക. ഉദാഹരണത്തിന്, 25 ജമ്പിംഗ് ജാക്കുകൾ വശങ്ങളിലേക്ക് (നിങ്ങളുടെ തോളിന് നേരെയായി കൈകൾ ഉയർത്തുന്ന രീതിയിൽ), 25 ഫ്രണ്ട് റൈസുകൾ (നിങ്ങളുടെ മുഖത്തിന് മുന്നിലൂടെ കൈകൾ ഉയർത്തുന്ന രീതിയിൽ), 25 ഓവർഹെഡുകൾ തുടങ്ങിയവ ചെയ്യുക. 100 തവണയെങ്കിലും ജമ്പിങ് ജാക്കുകൾ ചെയ്യുക.
click and follow Indiaherald WhatsApp channel