മൂന്നര വയസ്സുകാരിയുടെ മരണം; മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് സന്ധ്യയുടെ അമ്മ! പല കാരണങ്ങളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സന്ധ്യയെ കൂടുതൽ ചോദ്യം ചെയ്യുകയും, ബന്ധുക്കൾക്കിടയിൽ അന്വേഷണം നടത്തുകയും ചെയ്യും. സന്ധ്യക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട് എന്നാണ് അയൽവാസികൾ പറയുന്നത്. എന്നാൽ സന്ധ്യക്ക് യാതൊരു മാനസിക പ്രശ്നങ്ങളും ഇല്ലെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. ഭർതൃവീട്ടുകാരുടെ പീഡനമുണ്ടായിരുന്നു എന്ന് സന്ധ്യയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സന്ധ്യയും ഭർത്താവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നെന്ന് അമ്മ അല്ലി പറയുന്നു. കുഞ്ഞിനെ അമ്മ സന്ധ്യ മുമ്പും ഉപദ്രവിച്ചിട്ടുണ്ടെന്ന് പിതാവ് സുഭാഷ് പറയുന്നു. സംഭവത്തിൽ സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന ആരോപണവും സുഭാഷ് ഉന്നയിക്കുന്നുണ്ട്. 





നിലവിൽ പോലീസ് ഒരു അനുമാനത്തിലെത്തിയിട്ടില്ല. മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് മൂന്നര വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തും. പല കാരണങ്ങളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. സന്ധ്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അമ്മ അല്ലി സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറെ കാണിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളതിന്റെ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ട്. ഇത് ഭർത്താവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നൽകിയത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മകൾ വീട്ടിൽ വന്നു നിന്നപ്പോഴാണ് ഭർത്താവിന്റെ വീട്ടുകാർ ഈ ആവശ്യം ഉന്നയിച്ചത്. സന്ധ്യയുടെ ഭർത്താവിന്റെ അമ്മയ്ക്ക് സന്ധ്യ സ്വന്തം വീട്ടിൽ വരുന്നത് ഇഷ്ടമുണ്ടായിരുന്നില്ലെന്ന് അല്ലി പറയുന്നു.




 'ഇവിടുത്തെ രീതികൾ പഠിക്കും' എന്ന് പറഞ്ഞ് തടയുമായിരുന്നു. അതെസമയം സംഭവത്തിൽ സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന് ഭർത്താവ് സുഭാഷ് പറയുന്നു. സന്ധ്യക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. സന്ധ്യക്ക് അഞ്ചാംതരത്തിൽ പഠിക്കുന്ന ഒരു മകൻ കൂടിയുണ്ട്. കുഞ്ഞിനെ കൂടാതെ വീട്ടിൽ വന്ന് കയറിയ മകൾ സന്ധ്യ 'ഒരു കൂസലും കാണിച്ചില്ല' എന്നാണ് അവരുടെ അമ്മ അല്ലി പറയുന്നത്. കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോൾ 'എന്റെ കയ്യിൽ നിന്ന് പോയി' എന്നായിരുന്നു മറുപടി. സന്ധ്യയും ഭർത്താവും തമ്മിൽ തല്ലും വഴക്കുമെല്ലാം ഉണ്ടാകാറുണ്ടെന്ന് അല്ലി പറയുന്നു. കഴുത്തിന് പിടിക്കുമെന്നും, അടിക്കുമെന്നും, അതുമൂലം പല്ലുവേദന ഉണ്ടായെന്നുമെല്ലാം മകൾ പറഞ്ഞിരുന്നു. അതെസമയം കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും. 






കുഞ്ഞിനെ അമ്മ സന്ധ്യ മുമ്പും ഉപദ്രവിച്ചിട്ടുണ്ടെന്ന് പിതാവ് സുഭാഷ് പറയുന്നു. സംഭവത്തിൽ സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്ന ആരോപണവും സുഭാഷ് ഉന്നയിക്കുന്നുണ്ട്. നിലവിൽ പോലീസ് ഒരു അനുമാനത്തിലെത്തിയിട്ടില്ല. മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് മൂന്നര വയസ്സുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തും. പല കാരണങ്ങളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. സന്ധ്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അമ്മ അല്ലി സ്ഥിരീകരിച്ചിട്ടുണ്ട്. 

Find out more: