ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 1.41 അടികൂടി ഉയര്‍ന്ന് 2312.79 അടിയിലെത്തി. സംഭരണ ശേഷിയുടെ 18 ശതമാനമാണിത്. 2385.54 അടിയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേദിവസം ജലനിരപ്പ്. പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് 3.7 സെ മീ മഴ രേഖപ്പെടുത്തി. 21.591 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. 2.159 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം പവര്‍ ഹൗസിലെ ഇന്നലത്തെ ഉത്പ്പാദനം. 402.12 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ ഇടുക്കി അണക്കെട്ടിൽ ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
click and follow Indiaherald WhatsApp channel