സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തിന്റെ മുന്നേറ്റം. 41 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 77.33 പോയിന്റുമായി എറണാകുളമാണ് മുന്നില്‍. 11 സ്വര്‍ണവും ആറ് വെള്ളിയും ആറ് വെങ്കലവും എറണാകുളത്തിന്റെ അക്കൗണ്ടിലുണ്ട്. 76.33 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 46.33 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത് നിൽക്കുന്നത്.
സ്‌കൂളുകളില്‍ 28.33 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസാണ് മുന്നില്‍. കോതമംഗലം മാര്‍ ബേസില്‍ 22.33 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 20 പോയിന്റോടെ എറണാകുളം മണീട് ഗവ. എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.
click and follow Indiaherald WhatsApp channel