പൃഥ്വി- നയൻസി'ൻ്റെ ഗോൾഡ് തിയറ്ററിലേക്ക് ഉടൻ എത്തും! "സിനിമകളിൽ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത് ...ഇപ്പോൾ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ് ..കാത്തിരുന്ന പ്രേക്ഷകർക്കായി ഡിസംബർ ഒന്നാം തീയതി ഗോൾഡ് തിയറ്ററുകളിൽ എത്തുന്നു... ദൈവമേ ഇനിയും ട്വിസ്റ്റുകൾ തരല്ലേ... റിലീസ് തീയതി മാറുന്നതിന് ദൈവത്തെയോർത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്.." എന്നാണ് റിലീസിംഗ് തീയിതി അനൗൺസ് ചെയ്തുകൊണ്ട് ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചത്. മലയാളി പ്രേക്ഷകകർ ഏറെ കാത്തിരിക്കുന്ന ഗോൾഡ് തിയറ്റിലേക്ക്. ഡിസംബർ ഒന്നിന് ചിത്രം തിയറ്ററിലെത്തുമെന്നു നിർമാതാവ് ലിറ്റിൽ സ്റ്റീഫനാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.2015 ൽ പുറത്തിറങ്ങിയ പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ മാർച്ചിലാണ് പുറത്തുവന്നത്.




    പിന്നീട് പോസ്റ്ററുകളും എത്തിയതോടെ പ്രേക്ഷകരും വലിയ കാത്തിരിപ്പിലായിരുന്നു. തുടർന്നാണ് 2022 ഓണക്കാലത്ത് ഫെസ്റ്റിവൽ റിലീസായി ചിത്രം എത്തുമെന്ന് അനൗൺസ്മെൻ്റ് ഉണ്ടായിരുന്നത്. എന്നാൽ നിശ്ചയിച്ചിരുന്നതിനു ദിവസങ്ങൾക്കു മുമ്പ് ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചു. പിന്നീട് നിർമാതാക്കളോടും സംവിധായകനോടും റിലീസിംഗ് സംബന്ധിച്ചു ചോദിച്ചിരുന്നെങ്കിലും കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി ഏറെ നാളായെങ്കിലും റീലീസിംഗ് നിശ്ചയിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ ഓണം റിലീസായി തീയതി നിശ്ചയിച്ചിടത്താണ് അവസാന നിമിഷം വീണ്ടും റിലീസ് മാറ്റിവെച്ചത്. തുടർന്ന് ചിത്രത്തിൻ്റെ റിലീസിംഗ് സംബന്ധിച്ചു വലിയ വിമർശനം ഉയർന്നിരുന്നു. പിന്നീട് ചിത്രത്തെ സംബന്ധിച്ചു നിരവധി വിവാദങ്ങളും വാർത്തകളും പരന്നിരുന്നു. തുടർന്നാണ് ഇപ്പോൾ റിലീസിംഗ് തീയതി അറിയിച്ചുകൊണ്ട് ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചത്.




  നേരം, പ്രേമം എന്നീ ചിത്രങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ശബരീഷ് വർമയുടെ വരികൾക്ക് രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻ്റെ രചനയും സംവിധാനത്തിനും പുറമേ എഡിറ്റിംഗ്, സ്റ്റണ്ട്, വിഷ്വൽ ഇഫക്റ്റ്സ്, ആനിമേഷൻ, കളർ ഗ്രേഡിംഗ് എന്നിവയും അൽഫോൻസാണ് നി‍ർവഹിക്കുന്നത്.




  ഡിസംബരിൽ റിലീസുണ്ടാകുമെന്നു വാർത്ത പരന്നതിനു പിന്നാലെയാണ് കൃത്യമായ തീയതി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജിൻ്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് ഡെയ്ഞ്ചർ‌ ജോഷി എന്ന കഥാപാത്രമാകുമ്പോൾ സുമംഗലി ഉണ്ണികൃഷ്ണനായി നയൻതാര വെള്ളിത്തിരയിലെത്തുന്നു. ഇതാദ്യമായാണ് പൃഥ്വിയും നായൻതാരയും ജോഡികളാകുന്നത്. മുമ്പ് ട്വൻ്റി ട്വൻ്റി സിനിമയിൽ ഇരുവരും ഒന്നിച്ച് പാട്ട് സീനിലെത്തിയിരുന്നു.

Find out more: