നടി ജനനി അയ്യരുടെ വിവാഹ നിശ്ചയം; വരൻ റോഷൻ ശ്യാം! റോഷൻ ശ്യാമുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ജനനി അയ്യർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വപ്‌ന തുല്യമായ ഒരു എൻഗേജ്‌മെന്റ് ആണ് നടന്നത് എന്ന് ചിത്രങ്ങളിൽ വ്യക്തം. എൻഗേജ്‌മെന്റ് വേഷത്തിൽ ജനനി കൂടുതൽ സുന്ദരിയായി കാണുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. പ്രണയ വിവാഹമാണ് എന്ന് ഹാഷ് ടാഗിലൂടെ ജനനി അറിയിക്കുന്നുണ്ട്. റോഷൻ ശ്യാമിന്റെ ഇൻസ്റ്റഗ്രാം പേജും ടാഗ് ചെയ്താണ് ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നത്. സായി റോഷൻ ശ്യാം എന്നാണ് വരന്റെ മുഴുവൻ പേര്, പൈലറ്റ് ആണ്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 'ഇന്നും എനിയെന്നും' എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ജനനിയ്ക്കും ശ്യാമിനും ആശംസകൾ അറിയിച്ചുകൊണ്ട് കമന്റിൽ ആരാധകരും സിനിമ സുഹൃത്തുക്കളും എത്തുന്നു.
തമിഴ്‌നാട്ടുകാരിയാണെങ്കിലും മലയാളികൾക്കും ഏറെ പരിചിതയാണ് ജനനി അയ്യർ. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ത്രി ഡോട്‌സും കൂതറയും കൂടാതെ, സെവൻത് ഡേ, ഇത് താണ്ടാ പൊലീസ്, മാ ചു ക എന്നീ ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്. ജനനിയുടെ കരിയറിൽ ഒരു വൻ ബ്രേക്ക് സംഭവിച്ചത് തകിടി എന്ന തമിഴ് ചിത്രത്തിലെ 'വിൺമീൻ..' എന്ന് തുടങ്ങുന്ന പാട്ടിന് ശേഷമാണ്. കലാമൂല്യമുള്ള ഒത്തിരി സിനിമകളിൽ ജനനി അഭിനയിച്ചുവെങ്കിലും ഒരു കൊമേർഷ്യൽ നായികയായി ജനനിയ്ക്ക് ബ്രേക്ക് കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ നായികാ വേഷങ്ങൾക്ക് പുറമെ തമിഴിൽ ധാരാളം സഹനായിക വേഷത്തിലും ജനനി അഭിനയിച്ചിട്ടുണ്ട്.
ത്രി ഡോട്‌സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യർ മലയാളത്തിലേക്ക് എത്തിയത്. സിനിമയിലെ പാട്ടുകൾ ഹിറ്റായതിനൊപ്പം ജനനിയും ശ്രദ്ധ നേടി. ത്രി ഡോട്ട്‌സിന് ശേഷം ജനനിയെ മലയാളികൾ ഏറ്റവും അധികം ശ്രദ്ധിച്ചത് കൂതറ എന്ന ചിത്രത്തിലെ നായികയായിട്ടാണ്. സണ്ണി വെയിനും, ടൊവിനോ തോമസും ഭരത് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി, മോഹൻലാൽ അതിഥി വേഷം ചെയ്ത ചിത്രത്തിലെ നായികമാരിൽ ഒരാൾ ജനനിയായിരുന്നു. പ്രണയ വിവാഹമാണ് എന്ന് ഹാഷ് ടാഗിലൂടെ ജനനി അറിയിക്കുന്നുണ്ട്.
റോഷൻ ശ്യാമിന്റെ ഇൻസ്റ്റഗ്രാം പേജും ടാഗ് ചെയ്താണ് ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നത്. സായി റോഷൻ ശ്യാം എന്നാണ് വരന്റെ മുഴുവൻ പേര്, പൈലറ്റ് ആണ്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 'ഇന്നും എനിയെന്നും' എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ജനനിയ്ക്കും ശ്യാമിനും ആശംസകൾ അറിയിച്ചുകൊണ്ട് കമന്റിൽ ആരാധകരും സിനിമ സുഹൃത്തുക്കളും എത്തുന്നു.
Find out more: