സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിവിധ ജില്ലകൾക്കു മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച നാലു ജില്ലകൾക്കും ബുധനാഴ്ച എട്ടു ജില്ലകൾക്കും വ്യാഴാഴ്ച ഒമ്പതു ജില്ലകൾക്കുമാണ് മുന്നറിയിപ്പുള്ളത്. ആന്ധ്രാ തീരത്തിനടുത്ത് കടലിൽ രൂപപ്പെട്ടിരിക്കുന്ന അന്തരീക്ഷച്ചുഴിയാണ് മഴയ്ക്കു പ്രധാന കാരണമാവുക.
അതേസമയം, ഗുജറാത്തിനു സമീപം രൂപംകൊണ്ടിരിക്കുന്ന ന്യൂനമർദം കൊടുങ്കാറ്റായി മാറുമെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ ഒമാൻ തീരത്തേക്കു നീങ്ങും. ഇതു കേരളത്തെ സ്വാധീനിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു
click and follow Indiaherald WhatsApp channel