മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് സ്‌നേഹില്‍ കുമാര്‍ സിംഗിന് നല്‍കിയിരിക്കുന്നത്.  ഫ്‌ളാറ്റ് പൊളിച്ച് മാറ്റാത്തതിനെതിരേ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ഫ്‌ളാറ്റുകള്‍ എന്ന് പൊളിക്കണമെന്ന് വെള്ളിയാഴ്ച വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊളിക്കാൻ നിശ്ചയിച്ച ഫ്ലാറ്റുകളിലെ വൈദ്യുതിബന്ധം  വിച്ഛേദിക്കുവാൻ കെഎസ്ഇബി യോടും ആവശ്യപ്പെട്ടു

Find out more: