ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒമാരിൽ ഒരാൾ ശ്രീലക്ഷ്മി സുരേഷ്! ആറാം വയസ്സിൽ സ്വന്തമായി ഒരു വെബ്സൈറ്റ് തന്നെ നിർമിച്ച പുലിക്കുട്ടിയാണ് മലയാളിയായ ശ്രീലക്ഷ്മി സുരേഷ്. അന്ന് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനർ കൂടെയായിരുന്നു. മൂന്നാം വയസിൽ കംപ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയതാണ്. ശ്രീലക്ഷ്മി സ്വന്തമായി ഡിസൈനിങ് സംരംഭം തുടങ്ങുമ്പോൾ പത്ത് വയസാണ് പ്രായം. ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന നിലയിലും ശ്രദ്ധയാകർഷിച്ചിരുന്നു. ഈ രംഗത്ത് ശോഭിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്ക്, പ്രത്യേകിച്ച് ഡിസൈനിങ് സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ ആഗ്രഹിയ്ക്കുന്ന ഏതൊരു പെൺകുട്ടിയ്ക്കും ശ്രീലക്ഷ്മി പ്രചോദനമാണ്.ഇ-ഡിസൈൻ എന്ന സംരംഭമാണ് ശ്രീലക്ഷ്മി ചെറിയ പ്രായത്തിൽ തുങ്ങിയത്. 


  അന്ന് വെബ്സൈറ്റുകൾ ഇത്രയേറെ സജീവമല്ലായിരുന്നു എസ്‍ഇഒ സേവനങ്ങൾക്ക് പുറമെ, വെബ് ഡിസൈൻ, മറ്റ് ഡിസൈനിങ് അധിഷ്ഠിത സേവനങ്ങൾ എന്നിവയും കമ്പനി നൽകുന്നുണ്ട്.കോഴിക്കോട് തൻെറ സ്കൂളിൻെറ വെബ്സൈറ്റ് നിർമിച്ച് നൽകുമ്പോൾ ശ്രീലക്ഷ്മിയ്ക്ക് പ്രായം 8 വയസ് മാത്രം. അമേരിയ്ക്കൻ വെബ്‍മാസ്റ്റർമാരുടെ സംഘടന വെബ്‍സിഡൈനിങ്ങിലെ ഏറ്റവും ഉയർന്ന ബഹുമതി നൽകിയാണ് ശ്രീലക്ഷ്മിയെ ആദരിച്ചത്. 100 ലേറെ വെബ്സൈറ്റുകളാണ് വിവിധ കമ്പനികൾക്കും മറ്റുമായി ചെറു പ്രായത്തിൽ ഡിസൈൻ ചെയ്തു നൽകിയത്. സംരംഭകത്വത്തിലേയ്ക്ക് കാൽ ചുവടുകൾ വയ്ക്കാൻ ആഗ്രഹിയ്ക്കുന്ന പെൺകുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു വ്യക്തിയാണ് ശ്രീലക്ഷ്മി. തന്റെ നാലാം വയസ്സിൽ വെബ് ഡിസൈനിങ് തുടങ്ങി ആറാം വയസ്സിൽ സ്വന്തമായി ഒരു വെബ്സൈറ്റ് തന്നെ നിർമിച്ച പുലിക്കുട്ടിയാണ് ശ്രീലക്ഷ്മി. 



 വളെരെ ചെറിയ പ്രായത്തിൽ തന്നെ വെബ് ഡിസൈനിങ് സാധ്യതകൾ തിരിച്ചറിഞ്ഞ് അസാധാരണ വൈഭവം പ്രകടിപ്പിച്ചതാണ് യുവ സംരംഭക എന്ന നിലയിലും ശ്രദ്ധ നേടാൻ കാരണം.
10 വയസ് മാത്രം പ്രായമുള്ളപ്പോൾ ആണ് ഇ-ഡിസൈൻ എന്ന കമ്പനിയുമായി ശ്രീലക്ഷ്മി എത്തുന്നത്.സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിയ്ക്കുന്ന പെൺകുട്ടികൾക്കും പ്രചോദനമാണ് ഈ മിടുക്കി. സംരംഭകത്വം ആൺകുട്ടികൾക്ക് വഴങ്ങുന്നതാണെന്ന കാഴ്ചപ്പാടുകളെ കൂടിയാണ് ചെറിയ പ്രായത്തിൽ ശ്രീലക്ഷ്മിയും കുടുംബവും മാറ്റി മറിച്ചത്. കോഴിക്കോട് ബാർ കൗൺസിലിലെ അഭിഭാഷകനായ സുരേഷ് മേനോൻെറയും വിജു സുരേഷിൻെറയും മകളാണ് കൊച്ചു പ്രായത്തിൽ തന്നെ അസാധാരണമായ നേട്ടങ്ങൾക്ക് ഉടമയായ ഈ പെൺകുട്ടി. 

మరింత సమాచారం తెలుసుకోండి: