സമഗ്ര ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ കോവിഡ് മഹാമാരിക്ക് ശേഷം ജനകീയമാകുന്നത് എന്തുകൊണ്ട്? പേരിന് വേണ്ടി ചെറിയ നിക്ഷേപം നടത്തുകയോ അല്ലെങ്കിൽ ജോലി ചെയ്യുന്ന കമ്പനിയിലെ ആരോഗ്യ പരിരക്ഷയുടെ മേൽ മാത്രം ആശ്രയിക്കുകയോ ആകട്ടെ, ആളുകൾ ആരോഗ്യ ഇൻഷുറൻസിനെ നിക്ഷേപത്തിൻറെ സുപ്രധാന സ്തംഭങ്ങളിലൊന്നായി പരിഗണിച്ചിരുന്നില്ല. എന്നാൽ മഹാമാരിയുടെ വരവോടെ ഈ ചിന്താഗതിയിൽ കാര്യമായ മാറ്റമുണ്ടായി. ശരിയായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും അല്ലെങ്കിൽ അവർക്കും അവരുടെ കുടുംബത്തിനും ആവശ്യമായ പരിരക്ഷ ഏതാണെന്നതിനെ കുറിച്ചും അല്ലെങ്കിൽ വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷയാണോ കുടുംബത്തിന് മൊത്തത്തിലുള്ള പരിരക്ഷയാണോ വേണ്ടതെന്നതിനെ കുറിച്ചുമെല്ലാം ഗൗരവമായി ചിന്തിച്ച് കൊണ്ട് തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി.


നോൺ-ലൈഫ് ഇൻഷുറൻസിൻറെ കാര്യത്തിൽ ആകെ ശേഖരിക്കപ്പെട്ട പ്രീമിയം തുകയിൽ 29.7% എന്ന ഏറ്റവും ഉയർന്ന സംഭാവനയാണ് ആരോഗ്യ ഇൻഷുറൻസ് നൽകിയത്. കഴിഞ്ഞ വർഷത്തിൽ ആരോഗ്യസുരക്ഷാ മേഖലയെ കുറിച്ച് ഇന്ത്യക്കാർ കൂടുതൽ ശ്രദ്ധയുള്ളവരായി. സ്വന്തം ആവശ്യങ്ങൾ മനസ്സിലാക്കിയ അവർ, സാധ്യമായ ഏറ്റവും മികച്ച ചികിത്സ തേടുന്നതിനും ദീർഘകാല പ്രശ്നങ്ങളെ പരിരക്ഷിക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഓപ്ഷനുകൾക്കായി നോക്കുകയാണ്. 5 മുതൽ 10 ലക്ഷം വരെ പരിരക്ഷ ലഭിക്കുന്ന പരമ്പരാഗത ഓപ്ഷനുകൾ അവരുടെ ആവശ്യങ്ങൾക്ക് മതിയാകില്ല. ഹെൽത്ത് ഇൻഷുറൻസ് സ്പെഷ്യലിസ്റ്റുകളായ ManipalCigna Health Insurance ഈ ദൗർലഭ്യത തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ManipalCigna Lifetime Health Plan-ൽ ഇൻഷുർ ചെയ്ത ഇന്ത്യക്കാരുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന സവിശേഷവും സമഗ്രവുമായ ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാനാണ് അവർ ലോഞ്ച് ചെയ്തിരിക്കുന്നത്.


ജനറൽ ഇൻഷുറൻസ് കൗൺസിലിൻറെ കണക്കനുസരിച്ച് 2020 ഏപ്രിൽ മുതൽ ജൂൺ വരെ അടക്കപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൻറെ കാര്യത്തിൽ വലിയ കുതിപ്പാണുണ്ടായത്ഒരു റെഗുലർ പ്രീമിയം ലൈഫ്ടൈം റിന്യൂവബിൾ പ്രൊഡക്ട് ആയ ManipalCigna Lifetime Health 50 ലക്ഷം രൂപ മുതൽ 3 കോടി രൂപ വരെ ഉയർന്ന പരിരക്ഷ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പ്ലാനാണ്. 27 വലിയ രോഗങ്ങൾക്ക് വരെ ഗ്ലോബൽ ഹോസ്പിറ്റലൈസേഷൻ ഉറപ്പ് നൽകുന്നതുൾപ്പടെ ഇൻഷുറൻസ് എടുത്തവരുടെ എല്ലാ ആരോഗ്യസംരക്ഷണ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ് ഈ പ്ലാൻ. ജീവിതത്തിൻറെ ഓരോ ഘട്ടങ്ങളിലും നല്ല രീതിയിൽ തയ്യാറായിരിക്കാൻ നമ്മെ സഹായിക്കുന്ന വിവിധ ഓപ്ഷണൽ പാക്കേജുകൾ ഉൾകൊള്ളുന്ന ManipalCigna Lifetime Health Plan വരും ഭാവിയിൽ നമ്മൾ നേരിട്ടേക്കാവുന്ന സവിശേഷമായ ആരോഗ്യസംരക്ഷണ വെല്ലുവിളികളെ കൂടി കരുതലോടെ കാണുന്നതാണ്.


നിങ്ങൾ ഒരു വ്യക്തിഗത പരിരക്ഷ വാങ്ങാൻ തീരുമാനിക്കുമ്പോഴും അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിന് മൊത്തമായി സുരക്ഷ ഉറപ്പാക്കാൻ തീരുമാനിക്കുമ്പോഴുമെല്ലാം ഏറ്റവും അനുയോജ്യം ManipalCigna-യുടെ ഉയർന്ന മൂല്യമുള്ള പരിരക്ഷയാണ്. ഇപ്പോഴത്തെ നാണയപ്പെരുപ്പം നോക്കുകയാണെങ്കിൽപോലും അടുത്ത 15 മുതൽ 20 വർഷങ്ങൾ വരെയുള്ള നിങ്ങളുടെ ആരോഗ്യസംരക്ഷണ ആവശ്യങ്ങളും അല്ലെങ്കിൽ ആശുപത്രിവാസ ആവശ്യങ്ങളുമെല്ലാം നിറവേറ്റാൻ ഈ പ്ലാനിന് സാധിക്കും3 കോടി രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കാവുന്ന ഓപ്ഷനൊപ്പം 50 ലക്ഷം രൂപയുടെ ഉയർന്ന പരിരക്ഷയിൽ ആരംഭിക്കുന്ന ചുരുക്കം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ ഒന്നാണ് ManipalCigna Lifetime Health. 


ആരോഗ്യ ആവശ്യങ്ങൾ ഉണ്ടാകുന്ന സമയത്ത് പരിരക്ഷയുടെ കാര്യത്തിൽ ഒരു കുറവും നിങ്ങൾക്ക് ഉണ്ടാകരുതെന്ന് ഉറപ്പിക്കുന്നതിന് വേണ്ടി ഡിസൈൻ ചെയ്തിട്ടുള്ളതാണ് ഈ പ്ലാൻ. ഇന്ത്യയിലെ ആരോഗ്യസംരക്ഷണച്ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ മാരകമായ എന്തെങ്കിലും രോഗം അല്ലെങ്കിൽ അനിശ്ചിതാവസ്ഥ ഉണ്ടാകുമ്പോൾ ആശ്വാസത്തോടെ ഇരിക്കാൻ നിങ്ങൾക്ക് സാധിക്കണമെങ്കിൽ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്നതാണ് ബുദ്ധി. മികച്ച ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ വഴി നേടാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന് അനായാസം മികച്ച ചികിത്സ ലഭ്യമാകുക എന്നതാണ്. തെരഞ്ഞെടുത്ത ലൊക്കേഷനുകളിൽ വലിയ രോഗങ്ങൾക്ക് ManipalCigna Lifetime Health വഴി ഗ്ലോബൽ ഹോസ്പിറ്റലൈസേഷൻ ലഭിക്കുന്നത് വഴി നിങ്ങളുടെ കുടുംബത്തിന് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ലഭിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പ് വരുത്താം. കാൻസർ ഉൾപ്പടെ 27 വലിയ രോഗങ്ങൾക്ക് വരെയാണ് ഈ ആരോഗ്യ പരിരക്ഷ ബാധകമാകുന്നത്. 

Find out more: