യുദ്ധം ചെയ്യാൻ കൂലിക്ക് ആളെ നിയോഗിക്കുന്ന റഷ്യ; സത്യാവസ്ഥ എന്ത്? യുദ്ധഭൂമിയിൽ 'ഹെൽപ്പർ'മാരായി വിദേശ പൗരന്മാരെ ഉപയോഗിക്കുന്ന രീതി പലപ്പോഴും നടക്കാറുണ്ടെങ്കിലും യുദ്ധം ചെയ്യാൻ അന്യരാഷ്ട്രങ്ങളിലെ പൗരന്മാരെ ഉപയോഗിക്കുന്നത് അപൂർവ്വമാണ്. ചുരുങ്ങിയ മാസങ്ങൾ മാത്രം പരിശീലനം നൽകിയാണ് വിദേശികളെ യുദ്ധമുഖത്തേക്ക് അയയ്ക്കുന്നത്. തികച്ചും അധാർമ്മികമായ ഈരീതി റഷ്യ കുറെ നാളുകളായി തുടർന്നു വരുന്നുണ്ട്.റഷ്യ-ഉക്രൈൻ യുദ്ധത്തിന് കൂലിപ്പടയാളികളായി പോകേണ്ടിവന്ന മലയാളികളുടെ കഥകൾ കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായാണ് ഇവർ രഷ്യയിലെത്തിയതെന്നാണ് വിവരം. യുദ്ധഭൂമിയിൽ 'ഹെൽപ്പർ'മാരായി വിദേശ പൗരന്മാരെ ഉപയോഗിക്കുന്ന രീതി പലപ്പോഴും നടക്കാറുണ്ടെങ്കിലും യുദ്ധം ചെയ്യാൻ അന്യരാഷ്ട്രങ്ങളിലെ പൗരന്മാരെ ഉപയോഗിക്കുന്നത് അപൂർവ്വമാണ്.





   സമാനമായ രീതിയിൽ ദരിദ്ര-വികസ്വര രാജ്യങ്ങളിൽ നിന്ന് നിരവധിയാളുകളെ റഷ്യ പട്ടാളത്തിലേക്ക് കൂലിപ്പടയാളികളായി റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. റിക്രൂട്ട്മെന്റിനായി റഷ്യ ലക്ഷ്യം വെച്ച രാജ്യങ്ങളിൽ ഇന്ത്യയും നേപ്പാളുമെല്ലാം പെടുന്നു. വൻതുകയാണ് ഓരോ റിക്രൂട്ട്മെന്റിനും ഈടാക്കാൻ കഴിയുക എന്നതിനാൽ ഏജന്റുമാർ സജീവമായി പ്രവർത്തിക്കുന്നുണ്ട് ഈ മേഖലയിൽ. രണ്ട്-രണ്ടര ലക്ഷത്തോളം ശമ്പളമാണ് വാഗ്ദാനം. റഷ്യയിൽ യുദ്ധം നടക്കുന്നതിനെക്കുറിച്ചു പോലും അറിവില്ലാത്തവരാണ് ചതിയി ൽ പെട്ട് റഷ്യയിലെത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ നിസ്സഹായരായി കഴിയുന്ന ഈ മുൻ സൈനികരെ എളുപ്പത്തിൽ, താരതമ്യേന ചുരുങ്ങിയ വിലയ്ക്ക് വാങ്ങാൻ റഷ്യക്ക് സാധിക്കുന്നുണ്ട്.2024 ഫെബ്രുവരി മാസത്തോടെയാണ് ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ ഈ കെണിയിൽ പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്.






 'ആർമി സെക്യൂരിറ്റി ഹെൽപ്പർ‌' എന്ന തസ്തികയിലായിരുന്നു ഇവരുടെയെല്ലാം നിയമനം. നേപ്പാളിൽ നിന്നും ഇത്തരം വാർത്തകൾ വരികയുണ്ടായി.അഫ്ഗാൻ യുദ്ധത്തിൽ നിന്ന് യുഎസ് പിൻമാറിയതിനു പിന്നിലുണ്ടായ ജനകീയ സമ്മർദ്ദങ്ങൾ നമുക്കറിയാം. അഫ്ഗാനിൽ മരിച്ചുവീണ യുഎസ് സൈനികരുടെ ശവക്കല്ലറകൾ യുഎസ്സിൽ വലിയൊരു ചർച്ചാവിഷയമായി. വാർത്തകളിലും കാർട്ടൂണുകളിലുമെല്ലാം ഈ ശവക്കല്ലറകൾ നിരന്തരമായി ചിത്രീകരിക്കപ്പെടുകയും അത് ഒരു ഭരണവിരുദ്ധ വികാരമായി രൂപപ്പെടുകയും ചെയ്തു. തികച്ചും അധാർമ്മികമെന്ന് ലോകം വിശേഷിപ്പിച്ച മാർഗ്ഗത്തിലൂടെ യുഎസ് അഫ്ഗാനിലെ ജനങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയി.




  സമാനമായ ഒരു വികാരം റഷ്യയിൽ പുടിനെതിരെ വളരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉക്രൈൻ നൽകുന്ന കണക്കുകൾ പ്രകാരം 2024 ഫെബ്രുവരി മാസം വരെ റഷ്യയുടെ 180,000 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റും കാണാതായും സൈന്യത്തിൽ തുടരാത്ത സൈനികരുടെ കൂടി കണക്ക് ഉക്രൈൻ പറയുന്നുണ്ട്. ഇതുകൂടി ചേർത്താൽ മൊത്തം 414,680 സൈനികരുടെ നഷ്ടം റഷ്യൻ സൈന്യത്തിനുണ്ട്. ഉക്രൈനിന്റെ ഭാഗത്ത് 31000 സൈനികർ കൊല്ലപ്പെട്ടെന്നാണ് ആ രാഷ്ട്രം അവകാശപ്പെടുന്നത്.

మరింత సమాచారం తెలుసుకోండి: