പൗരത്വ നിയമങ്ങൾക്കെതിരെയുള്ള ഉദാഹരണങ്ങൾ നിരത്തിയും,എഴുത്തുകാരുടെ  സാഹിത്യപരമായ,വാക്കുകളും,വരികളും ഉദ്ദരിച്ചാണ് ധനമന്ത്രി തോമസ് ഐസക് 2020 ലെ ബജറ്റ് പ്രസംഗം ആരംഭിച്ചത്.ബജറ്റ് നിര്‍ദ്ദേശങ്ങളിലേക്ക് കടക്കും മുമ്പ് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം  ൾക്കൊള്ളണം എന്ന് പറഞ്ഞ് തുടങ്ങിയാണ് ഐസക് പ്രസംഗം തുടങ്ങിയത്. ഭയം ഒരു രാജ്യമാണ് അവിടെ നിശബ്ദത ഒരു ആഭരണം ആണെന്ന് ദ്രുപദ് ഗൗതം എന്ന പതിനഞ്ചുകാരൻ എഴുതുമ്പോൾ  കുട്ടികളുടെ മനസിലേക്ക് വരെ ഭയം കുടിയേറിയെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

 

 

 

   സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ധനമന്ത്രി ഇത്തവണയും ആശ്രയിച്ചത് കിഫ്ബിയെയാണ്.അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചത് കിഫ്ബിയെ മുന്‍നിര്‍ത്തിയാണ്. കിഫ്ബിയിലൂെട സാമ്പത്തിക മാന്ദ്യം അതിജീവിക്കുമെന്നും ധനമന്ത്രി പറഞ്ഞു.കിഫ്ബിയെ കുറ്റപ്പെടുത്തിയവര്‍ ഇന്ന് പദ്ധതികള്‍ക്കായി കൊതിക്കുകയാണെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി,വിമർശിച്ച് ധനമന്ത്രി പറഞ്ഞു.

 

 

   10 ബൈപാസുകള്‍, 20 ഫ്ലൈ ഓവറുകള്‍, 74 പാലങ്ങള്‍, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി എന്നിവ നടപ്പാക്കും.4383 കോടിയുടെ കുടിവെള്ളപദ്ധതികളും കിഫ്ബിയിലൂടെ സ്ഥാപിക്കും. സൗജന്യ ഇന്റര്‍നെറ്റ്, സമ്പൂര്‍ണ ക്ലാസ് ഡിജിറ്റലൈസേഷന്‍, സ്കൂള്‍ കോളജ് കെട്ടിടങ്ങളുടെ നിര്‍മാണം,  44 സ്റ്റേഡിയങ്ങള്‍, ആയിരം കിലോമീറ്റര്‍ റോഡ് എന്നിവക്കും കിഫ്ബി ഫണ്ട് അനുവദിക്കും.

 

 

 

 

    രാജ്യത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തേജന നടപടിയാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നതെന്നും  ധനമന്ത്രി പറഞ്ഞു. ക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി തോമസ ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്.വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, നഗരവികസനം എന്നിവയ്‌ക്ക് മുന്തിയ പരിഗണനയാണ് ബജറ്റിൽ നൽകിയത്.

 

 

 

    വിവിധ മേഖലകളിൽ പദ്ധതികൾ ആരംഭിക്കുന്നതിനൊപ്പം കൊച്ചി നഗരത്തിൻ്റെ സമഗ്ര വികസനത്തിന് 600 കോടി മാാറ്റിവെച്ചതും ബഡ്ജറ്റിൽ ശ്രദ്ധേയമായി.വിശപ്പുരഹിത പദ്ധതിക്കായി 20 കോടിയും,കുടുംബശ്രീ വഴി  25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുടങ്ങുമെന്നുള്ളതും ബഡ്ജറ്റിൽ ഏറെ ശ്രദ്ധയാർജിച്ചിരുന്നു.

 

 

     അതിവേഗ ഗ്രീൻ ഫീൽഡ് റെയിൽവേ പദ്ധതിക്ക് ഭൂമിയേറ്റെടുക്കൽ ഈ വർഷം നടത്തും. 1,450 രൂപയ്ക്ക് നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരം – കാസർകോട് യാത്ര ഇതിലൂടെ സാധ്യമാകും.3 വർഷത്തിനകം നിർമ്മാണം പൂർത്തിയാകും.എല്ലാ നഗരങ്ങളിലും ഷീ ലോഡ്‌ജ്,എല്ലാ നഗരങ്ങളിലും ഷീ ലോഡ്‌ജ്,കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കുന്നതും, ബഡ്ജറ്റിലെ പ്രധാന ആകർഷണങ്ങൾ  ആയിരുന്നു. 

మరింత సమాచారం తెలుసుకోండి: