കേരളത്തിൽ 6419 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.  ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സംസ്ഥാനത്തെ വിവരങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 28 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ആകെ മരണം 1943 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 7066 പേർ രോഗമുക്തി നേടി. 69,394 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 4,68,460 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി. എറണാകുളം 887, കോഴിക്കോട് 811, തൃശൂർ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂർ 213, വയനാട് 158, കാസർകോട് 109 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ കേസുകൾ എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 579, കൊല്ലം 577, പത്തനംതിട്ട 226, ആലപ്പുഴ 368, കോട്ടയം 776, ഇടുക്കി 185, എറണാകുളം 720, തൃശൂർ 793, പാലക്കാട് 624, മലപ്പുറം 661, കോഴിക്കോട് 920, വയനാട് 76, കണ്ണൂർ 376, കാസർകോട് 185 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിർഷ (44), പോത്തൻകോട് സ്വദേശി അബ്ദുൾ റഹ്മാൻ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂർ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പൻ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരൻ (93), മീനാച്ചിൽ സ്വദേശിനി ശാന്താമ്മ എൻ പിള്ള (68), മീനാച്ചിൽ സ്വദേശി മാധവൻ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിൻ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണൻ (75), കാക്കനാട് സ്വദേശി ഗോപാലൻ നായർ (76), തൃശൂർ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂർ സ്വദേശി മണി (70), കൊടുങ്ങല്ലൂർ സ്വദേശി ഗോപാലൻ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോൾ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂർ സ്വദേശി കണ്ണൻ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയൻ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52) എന്നിവരാണ് മരണമടഞ്ഞത്.

 ഇതോടെ ആകെ മരണം 1943 ആയി. 28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണസംഖ്യ നിയന്ത്രിക്കാൻ കഴിയാത്തത് തിരിച്ചടിയാണ്. സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് ഉയർന്ന തോതിൽ. ആരോഗ്യ പ്രവർത്തകരിലെ രോഗബാധ കൂടിയ തോതിലാണ്. രോഗികളുടെ എണ്ണം വർധിച്ചതോടെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്.രാജ്യത്ത് കൊവിഡ്-19 കേസുകൾ കുറയുന്ന സാഹചര്യം തുടരുകയാണെങ്കിലും കേരളത്തിൽ ദിനം പ്രതിയുള്ള കണക്കുകൾ ഉയർന്ന തോതിലാണ്.  

మరింత సమాచారం తెలుసుకోండి: