കൊല്ലാൻ നിർദേശിച്ച പാർട്ടി സംരക്ഷിച്ചില്ല, ക്വട്ടേഷൻ നൽകിയവർക്ക് ജോലി; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെയൊക്കെ! എം നേതാക്കളുടെ പങ്കുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വിവാദമായ സാഹചര്യത്തിൽ കണ്ണൂരിലെ രാഷ്ട്രീയം കലുഷിതമാകുന്നു. ഇതോടെ ആകാശ് തില്ലങ്കേരി രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലായി. ആകാശ് തില്ലങ്കേരിയുടെ നീക്കങ്ങളാണ് രഹസ്യാന്വേഷണവിഭാഗം നിരീക്ഷിച്ചുവരുന്നത്. ഇതിനിടെ സോഷ്യൽ മീഡിയവഴി ഡി.വൈ. എഫ്. ഐ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്‌ളോക്ക് പ്രസിഡന്റ് ഷുഹൈബ് വധക്കേസിനു പിന്നിൽ സി.പി.കൊല്ലാൻ നിർദ്ദേശിച്ച പാർട്ടി നേതാക്കൾ തന്നെ സംരക്ഷിച്ചില്ലെന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി ഉന്നയിച്ചത്.






    ക്വട്ടേഷൻ നൽകിയവർക്ക് പാർട്ടി നേതാക്കൾ സഹകരണബാങ്കിൽ സുരക്ഷിത ജോലിയും കൊലപാതകത്തിൽ പങ്കെടുത്ത തന്നെപ്പോലുളളവരെ പടിയടച്ചു പിണ്ഡം വയ്ക്കുകയും ചെയ്തുവെന്ന ഗൗരവകരമായ ആരോപണമാണ് ആകാശ് തില്ലങ്കേരി ഉയർത്തുന്നത്. ഡി.വൈ. എഫ്. ഐ മട്ടന്നൂർ ബ്‌ളോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ബിനീഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഷുഹൈബിനെ വധിക്കാൻ നിർദ്ദേശിച്ചത് സി.പി. എം നേതൃത്വമാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ സി.പി. എം നേതൃത്വം പ്രതിരോധത്തിലായിട്ടുണ്ട്. നേരത്തെ ഡി.വൈ. എഫ്. ഐയും ആകാശ് തില്ലങ്കേരിയുമായി സംഘടനയ്ക്കു യാതൊരു ബന്ധവുമില്ലെന്നു തുറന്നു പറഞ്ഞിരുന്നു. 





  ഡി.വൈ. എഫ്. ഐ മുൻ കണ്ണൂർ ജില്ലാ അധ്യക്ഷൻ മനുതോമസിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റിട്ടതിനെ തുടർന്ന് കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്കു പരാതിയും നൽകിയിരുന്നു. എന്നാൽ പാർട്ടിതളളിപറയുമ്പോഴും ആകാശ് തില്ലങ്കേരിപ്രതിയായ ഷുഹൈബ് വധക്കേസ് നടത്തുന്നത് പാർട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകർ തന്നെയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവാഹിതനായ ശേഷം ഏറെ വിവാദങ്ങളിലൊന്നും ഉൾപ്പെടാതെ നിശബ്ദമായി ജീവിച്ചുവന്നിരുന്ന ആകാശ് തില്ലങ്കേരി ഏറെക്കാലമായി സി.പി. എം നേതൃത്വവുമായി അകൽച്ചയിലാണ്. പാർട്ടി കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പരസ്യമായി ആകാശ്തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും തളളിപറഞ്ഞിരുന്നു. സി.പി. എമ്മിനുളളിൽ സ്വർണക്കടത്ത്, ക്വേേട്ടൻ സംഘങ്ങളുമായി ചില നേതാക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു പാർട്ടി നേതൃത്വം ആകാശിനെ തളളിപറഞ്ഞത്. 







  നേരത്തെ ഡി.വൈ. എഫ്. ഐയും ആകാശ് തില്ലങ്കേരിയുമായി സംഘടനയ്ക്കു യാതൊരു ബന്ധവുമില്ലെന്നു തുറന്നു പറഞ്ഞിരുന്നു. ഡി.വൈ. എഫ്. ഐ മുൻ കണ്ണൂർ ജില്ലാ അധ്യക്ഷൻ മനുതോമസിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റിട്ടതിനെ തുടർന്ന് കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്കു പരാതിയും നൽകിയിരുന്നു. എന്നാൽ പാർട്ടിതളളിപറയുമ്പോഴും ആകാശ് തില്ലങ്കേരിപ്രതിയായ ഷുഹൈബ് വധക്കേസ് നടത്തുന്നത് പാർട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകർ തന്നെയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിവാഹിതനായ ശേഷം ഏറെ വിവാദങ്ങളിലൊന്നും ഉൾപ്പെടാതെ നിശബ്ദമായി ജീവിച്ചുവന്നിരുന്ന ആകാശ് തില്ലങ്കേരി ഏറെക്കാലമായി സി.പി. എം നേതൃത്വവുമായി അകൽച്ചയിലാണ്.

Find out more: