ജനതാ കർഫ്യു നടത്തിയതിൽ സന്തോഷം. എന്നാൽ ഇത് ശരിക്കും എത്രപേർ ശരിയായ രീതിയിൽ അനുസരിച്ചു എന്നുള്ളതാണ് വാസ്തവം. രാവിലെ മുതൽ എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുകയും ആരും പുറത്ത് പോകാനോ മറ്റുള്ളവരുമായി സമ്പർക്കമുണ്ടാക്കാനോ ശ്രമിക്കാതെയിരിക്കുകയായിരുന്നു.

 

   എന്നാൽ വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് പ്രകാരം പ്ലേറ്റ് കൊട്ടിയും കൈയടിച്ചും ശബ്ദമുണ്ടാക്കാൻ പറഞ്ഞത് ആളുകൾക്ക് മനസിലായിട്ടില്ല എന്നുള്ളത് ഉറപ്പാണ്. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

 

  പലരും വാഹന ജാഥയായും നിരത്തിലിറങ്ങിയിട്ടുണ്ട്.
വിവിധയിടങ്ങളിൽ റാലി പോലെ ആർത്തു വിളിച്ചും കൈയടിച്ചും പാത്രം കൊട്ടിയും നിരത്തിലിറങ്ങിയിരിക്കുകയാണ്.

 

   കൊറോണ വൈറസിന്റെ വ്യാപനം ആളുകൾ കൂട്ടം കൂടുന്നത് കൊണ്ട് വർധിപ്പിക്കും എന്നത് കൊണ്ടാണ് പ്രധാനമന്ത്രി ജനതാ കർഫ്യു പ്രഖ്യാപിച്ചത്.

 

 

   മാത്രമല്ല കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന ആരോഗ്യ വിദഗ്ദർക്കും മറ്റും ആദര സൂചകമായി കൈയടിക്കുകയോ അല്ലെങ്കിൽ പ്ലേറ്റ് കൊട്ടിയോ അഭിനന്ദനം അറിയിക്കണം എന്നും അറിയിച്ചിരുന്നു, എന്നാൽ വീട്ടിനുള്ളിൽ നിന്ന് തന്നെ ചെയ്യണമെന്നാണ് അറിയിച്ചത്.

 

  ഇതാണ് പലരും തെറ്റായി  വ്യാഖ്യാനിച്ചിരിക്കുന്നത് എന്ന് വേണം കരുതാൻ.പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ കൂടി പുറത്തു വരുമ്പോൾ ആളുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശങ്ങളെ അങ്ങട് മനസ്സിലാക്കിയിട്ടല്ല ഇതൊക്കെ ചെയ്യുന്നത് എന്ന് വേണം കരുതാൻ.

 

   പലരും കരുതിയിരിക്കുന്നത് കൈയടിച്ചത് കൊണ്ട്, അല്ലെങ്കിൽ കൂടുതൽ ഒച്ച ഉണ്ടാക്കിയത് കൊണ്ട് അല്ലെങ്കിൽ ഗോ കൊറോണ പറഞ്ഞത് കൊണ്ട് കൊറോണ ഇല്ലാണ്ടാകും എന്നാണ്. 

మరింత సమాచారం తెలుసుకోండి: