പ്രവാസികൾക്കുള്ള തൊഴിൽ ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ വരുത്തി ഒമാൻ. 10 വർഷത്തിൽ കുറവ് സർവീസുള്ളവർക്കാണ് പുതിയ മാറ്റങ്ങൾ ബാധകം. സർവീസിലുള്ള ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം എന്ന തോതിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബുഐൻ അറിയിച്ചു. ഒമാനിലെ സർക്കാർ സർവീസിൽ സ്ഥിരം ജീവനക്കാരായ പ്രവാസികൾക്കുള്ള സേവനാന്ത്യ ആനുകൂല്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ മാറ്റംവരുത്തി. എന്നാൽ ഫിനാൻഷ്യൽ റാങ്കിൽ ആറാം ഗ്രേഡ് വരെയുള്ളവർക്ക് പരമാവധി 10 മാസത്തെ ശമ്പളമാണ് സേവനാന്ത്യ ആനുകൂല്യമായി ലഭിക്കുക. അതിനു മുകളിലുള്ള ഗ്രേഡുകാർക്ക് 12 മാസത്തെ ശമ്പളം ആനുകൂല്യമായി ലഭിക്കും.



എന്നാൽ ഈ തുക 12,000 റിയാലിൽ കൂടരുതെന്നും വ്യവസ്ഥയുണ്ട്.മരണം കാരണം സർവീസ് നിലച്ചതോ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യം കാരണം സർവീസ് അവസാനിച്ചതോ ആയ കേസുകളിൽ മിനിമം അഞ്ചു വർഷമെന്ന നിയമം ബാധകമല്ല. അതേസമയം, സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ടവർ, ഏതെങ്കിലും കുറ്റകൃത്യത്തിന് കോടതി ശിക്ഷിച്ചവർ എന്നിവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല. പുതിയ വ്യവസ്ഥകൾ പ്രകാരം ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ചു കൊല്ലത്തെ സർവീസ് വേണം.  പരമാവധി തുകയുടെ കാര്യത്തിൽ പരിധിയും ഉണ്ടായിരുന്നില്ല. ഈ വ്യവസ്ഥകൾക്കാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്.നേരത്തേയുള്ള നിയമപ്രകാരം എല്ലാ ഗ്രേഡിലുള്ളവർക്കും പരമാവധി 12 മാസത്തെ ശമ്പളമാണ് ആനുകൂല്യമായി ലഭിക്കുക.  



അതെസമയം രാത്രി കാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന നിയമം ലംഘിച്ചാൽ കനത്ത പിഴ ചുമത്തും എന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാത്രി എട്ട് മുതൽ പുലർച്ച അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടച്ചിടുന്നത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ പിഴയാണ് ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ പിഴ കൂടും. 1000 റിയാലായി ഉയരും. പിന്നെയും ആവർത്തിക്കുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങും എന്ന് നഗരസഭ വക്താവ് മുന്നറിയിപ്പ് നൽകി.



   നിയമലംഘനങ്ങൾ കണ്ടെത്താൽ സുപ്രീം കമ്മിറ്റി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1111 എന്ന നമ്പർ ഇതിനായി ഇറക്കിയിട്ടുണ്ട്. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ നഗരസഭയുടെ അർബൻ ഇൻസ്പെൻഷൻ സംഘാംഗങ്ങൾ പരിശോധന നടത്തും. നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം ഒമാൻ പൊലീസും പബ്ലിക് പ്രോസിക്യൂഷനു ശക്തമായ നടപടി സ്വീകരിക്കും. 

Find out more: