അതൊരു മോശം ഇൻവെസ്റ്റ്മെന്റ് ആയിരിക്കും; രണ്ടാം വിവാഹവും ഇഷ്ടങ്ങളും തുറന്നു പറഞ്ഞ് സമന്ത! സോഷ്യൽ മീഡിയയിൽ സജീവമായ സമന്ത ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ഒരു വേദിയായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ക്യൂ ആൻഡ് എ സെഷനിലൂടെ ആരാധരുടെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകിയിരിക്കുകയാണ്. രണ്ടാം വിവാഹത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സമന്ത. 2017 ഒക്ടോബറിലാണ് നാഗ ചൈതന്യയും സമന്തയും വിവാഹിതരായത്. എന്നാൽ 2021 ഒക്ടോബറിൽ ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. പിന്നീടാണ് പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണ് താനെന്ന് സാമന്ത വെളിപ്പെടുത്തിയത്. നിങ്ങൾ അത്ഭുതങ്ങളിലും ദൈവത്തിലും വിശ്വസിക്കുന്നുണ്ടോ എന്ന് ആരാധകർ ചോദിച്ച ചോദ്യത്തിന് ഉണ്ട് എന്നാണ് താരം മറുപടി നൽകിയത്.
ഒരു മോശം വർഷം അവസാനിച്ചതായി കരുതുന്നു എന്നും സമന്ത 2023 അവസാനിക്കുമ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് മറുപടി നൽകി. കൂടുതൽ ആളുകൾക്കും സമാന്തയിൽ നിന്നും കേൾക്കാൻ ആഗ്രഹം പുനർ വിവാഹത്തെ കുറിച്ച് ആയിരുന്നു. ഇനിയും ഒരു വിവാഹത്തിന് നിങ്ങൾ ഒരുക്കമാണോ നിങ്ങൾക്ക് താല്പര്യം ഉണ്ടോ എന്ന് ആയിരുന്നു ആരാധകർ സമന്തയോട് ചോദിച്ചത്. ഇതിനു വളരെ രസകരമായ രീതിയിലാണ് താരം മറുപടി നൽകിയിരിക്കുന്നത്. "ചുവടെ കൊടുക്കുന്ന കണക്കുകൾ പ്രകാരം അത് ഒരു മോശം ഇൻവെസ്റ്റ്മെന്റ് ആയിരിക്കും" എന്ന് പറഞ്ഞതിന് ശേഷം ഡിവോഴ്‌സിനെ സംബന്ധിക്കുന്ന ചില കണക്കുകളും സമന്ത പങ്കുവച്ചു. സമന്തയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സമന്തയെ അമ്മ രണ്ടാം വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട് എന്നും താരം സമ്മതിക്കുന്നില്ല എന്നും തരത്തിലുള്ള വാർത്തകൾ മുൻപും വന്നിരുന്നു.
ആരാധകരും വലിയ കാത്തിരിപ്പിൽ തന്നെ ആയിരുന്നു. സമന്ത ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ പാടില്ല, ഒരു കൂട്ട് വേണം എന്ന തരത്തിൽ ആരാധകർ അവരുടെ എല്ലാ പോസ്റ്റിനു താഴെയും അഭിപ്രായങ്ങൾ പറയാറുണ്ട്. എന്നാൽ ഇനി ഒരു വിവാഹത്തിന് താൻ ഒരുക്കമല്ല എന്ന തരത്തിലാണ് സമന്ത ഇപ്പോൾ ആരാധകരോട് പ്രതികരിച്ചിരിക്കുന്നത്. ജീവിതത്തിൽ അവർ അനുഭവിച്ച വേദനകളും കടന്നു വന്ന വഴികളും തന്നെയാവും അവരെ കൊണ്ട് ഇങ്ങിനെ ഒരു തീരുമാനം എടുപ്പിച്ചത് എന്നും ആരാധകർ തന്നെ പറയുന്നുണ്ട്. ഇതിനിടയിൽ സമന്ത കുട്ടികളെ ദത്തെടുത്ത് വളർത്താൻ പോകുന്നു എന്ന രീതിയിൽ ഉള്ള വാർത്തകൾ ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നാലാം വിവാഹവാർഷികത്തിന് 5 ദിവസം മുൻപാണ് സമന്തയും നാഗചൈതന്യയും സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്തകൾ സത്യമാണെന്ന തരത്തിൽ പരസ്യമായി പ്രതികരിച്ചത്.
പിന്നീട് അവർ നിയമപരമായി വിവാഹമോചനം നേടുകയായിരുന്നു.
സമന്തയുടെ ഒരു പഴയ വിഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. ഒരു അഭിമുഖത്തിനിടയിൽ റാപ്പിഡ്-ഫയർ റൗണ്ടിൽ, ഭക്ഷണം അല്ലെങ്കിൽ സെക്‌സ്? ഏതു തിരഞ്ഞെടുക്കും എന്ന അവതാരികയുടെ ചോദ്യത്തിനു സമന്ത നൽകിയ മറുപടിയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്. 'സെക്‌സ് എന്നായിരുന്നു താരം മറുപടി നൽകിയത്. എനിക്ക് എപ്പോൾ വേണമെങ്കിലും എത്ര ദിവസം വേണമെങ്കിലും പട്ടിണി കിടക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല എന്നും താരം മറുപടി പറഞ്ഞിരുന്നു. സമന്തയുടെ മറുപടിയ്ക്ക് താരത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്.
Find out more: