മണിയുടെ മരണത്തിൽ എന്നെ സംശയിച്ചപ്പോൾ മാനസികമായി തകർന്നുവെന്ന് ജാഫർ ഇടുക്കി! കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെയും സംശയനിഴലിൽ നിർത്തിയപ്പോൾ മാനസികമായി വല്ലാതെ തകർന്നുപോയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. തമാശ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് അഭിനയ ജീവിതം തുടങ്ങിയതെങ്കിലും സീരിയസായാണ് സിനിമയെ കണ്ടത്. മഹേഷിന്റെ പ്രതികാരത്തിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജീവിതം തന്നെ തകർന്ന സംഭവമുണ്ടായത്. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവിക്കേണ്ടി വ മിമിക്രിയിലും സിനിമയിലുമൊക്കെയായി സജീവമാണ് ജാഫർ ഇടുക്കി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അങ്ങേയറ്റം മനോഹരമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഞങ്ങളാണ് മണിയുടെ മരണത്തിന് പിന്നിലെന്നാണ് പലരും വിശ്വസിച്ചിരുന്നത്.




   
  സിനിമയിൽ വന്നതിന് ശേഷമാണ് മണി പൈസക്കാരനായി മാറിയത്. പാടിയിൽ തലേദിവസം കുറേപേർ വന്നിരുന്നു. എങ്ങനെയുള്ളവരായിരുന്നു അവരെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. മണിയോടുള്ള ഇഷ്ടം കൊണ്ടാണ് പലരും ഞങ്ങളെയെല്ലാം വിമർശിച്ചത്. ആ മരണത്തിൽ പങ്കുണ്ടെന്ന ആരോപണം ഞങ്ങളിലുണ്ടാക്കിയ വേദന എത്രയോ വലുതായിരുന്നു. ഒരുമിച്ചുള്ള സമയത്തെല്ലാം ഞങ്ങൾ ഒരു റൂമിലായിരുന്നു കഴിഞ്ഞിരുന്നത്. വിദേശത്തെല്ലാം ഞങ്ങൾ ഒന്നിച്ച് പോയിട്ടുണ്ട്. രണ്ടുമുറി പറയാറുണ്ടെങ്കിലും ഒരുമുറിയിലാണ് ഞങ്ങൾ കഴിയാറ്. കുറേ ദിവസമായല്ലോ കണ്ടിട്ട് എന്ന് പറഞ്ഞായിരുന്നു അന്ന് വിളിച്ചത്. അങ്ങനെയാണ് ഞാൻ പാടിയിലേക്ക് പോയത്. കുറേ പേരുണ്ടായിരുന്നു അവിടെ. വിശേഷങ്ങളൊക്കെ പറഞ്ഞ് വൈകുന്നേരത്തോടെ തിരിച്ച് പോന്നിരുന്നു. പിന്നീടാണ് മണി ആശുപത്രിയിലായെന്നും മരിച്ചെന്നും അറിഞ്ഞത്.




   നേരത്തെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമൊക്കെയായി അടുപ്പമുണ്ടായിരുന്നു. ആരോപണങ്ങളൊക്കെ വന്നതിന് ശേഷം ആരേയും കോണ്ടാക്റ്റ് ചെയ്തില്ലെന്നുമായിരുന്നു ജാഫർ ഇടുക്കി അഭിമുഖത്തിൽ പറഞ്ഞത്. മിമിക്രിയുമായി ബന്ധപ്പെട്ടായിരുന്നു മണിയെ ആദ്യമായി കണ്ടത്. കലാഭവനിൽ നിന്നും മണി പോയ ഒഴിവിലേക്കാണ് ഞാൻ കയറിയത്. കലാഭവൻ റഹ്‌മാനിക്കയുടെ സഹായത്തോടെയായിരുന്നു അത്. സിനിമാനടനായി മാറിയതിന് ശേഷവും അദ്ദേഹത്തിന് സുഹൃത്തുക്കളെല്ലാമായി പഴയ അടുപ്പമുണ്ടായിരുന്നു. തന്റെ സീറ്റിൽ ഇരിക്കുന്നയാൾ ആരാണ് എന്ന് ചോദിച്ചപ്പോഴായിരുന്നു എന്നെ പരിചയപ്പെടുത്തിയത്. 





  പിന്നീട് പാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. എന്നെ ഓർമ്മയുണ്ടോയെന്ന് ചോദിച്ചപ്പോൾ ജാഫർ ഭായിയെ ഓർക്കാത്തവർ ആരാണ്, നമ്മളെല്ലാം കലാകാരൻമാരല്ലേയെന്നായിരുന്നു മറുപടി. അന്ന് ഞാൻ പഴയ കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വല്ലാതെ സങ്കടമായി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സിനിമകളിലും സുഹൃത്തുക്കളുടെ സിനിമകളിലുമെല്ലാം എനിക്ക് വേഷം ലഭിച്ചിരുന്നു. ഒരുമിച്ചുള്ള സമയത്തെല്ലാം ഞങ്ങൾ ഒരു റൂമിലായിരുന്നു കഴിഞ്ഞിരുന്നത്.

Find out more: