കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ വിവരങ്ങൾ വ്യക്തമാക്കിയത്. കേരളത്തിൽ ഇന്ന് 6185 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 959, കോഴിക്കോട് 642, തൃശൂർ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂർ 250, ഇടുക്കി 186, കാസർകോട് 60 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.6185 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ കൂടുതൽ കേസുകൾ എറണാകുളം ജില്ലയിലാണ്. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5728 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 320, കൊല്ലം 375, പത്തനംതിട്ട 226, ആലപ്പുഴ 366, കോട്ടയം 409, ഇടുക്കി 316, എറണാകുളം 720, തൃശൂർ 550, പാലക്കാട് 331, മലപ്പുറം 943, കോഴിക്കോട് 788, വയനാട് 155, കണ്ണൂർ 100, കാസർഗോഡ് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.


തിരുവനന്തപുരം തിരുമല സ്വദേശി ശശിധരൻ തമ്പി (79), ഭരതന്നൂർ സ്വദേശി വിനോദ് കുമാർ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പൻ (76), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അമ്മിണി ചാക്കോ (79), പത്തനംതിട്ട ഏനാത്ത് സ്വദേശി രാജൻ (63), പത്തനംതിട്ട സ്വദേശി സരസമ്മ (69), മക്കപുഴ സ്വദേശി പ്രഭാകരൻ (60), ആലപ്പുഴ പള്ളിക്കതായി സ്വദേശി ജയിംസ് (86), മാവേലിക്കര സ്വദേശി ആനന്ദവല്ലി (66), മുതുകുളം സ്വദേശി ഗോപി (72), ചെങ്ങന്നൂർ സ്വദേശി ബാലചന്ദ്രൻ (67), എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സി.ജെ. സെബാസ്റ്റ്യൻ (75), തൃശൂർ മതിലകം സ്വദേശി ബഷീർ (64), പോട്ടോരെ സ്വദേശിനി സീന (45), പാലക്കാട് ഗ്രാമം റോഡ് സ്വദേശി സി.വി. ശശികല (75), മലപ്പുറം ആനമങ്ങാട് സ്വദേശിനി അയിഷ (73), വട്ടള്ളൂർ സ്വദേശിനി ഫാത്തിമ (83), മാമ്പുറം സ്വദേശി അലാവി (86), എടക്കര സ്വദേശി ഏലിയാമ്മ (90), പോരൂർ സ്വദേശി ശിവശങ്കരൻ (73), പന്നിപ്പാറ സ്വദേശിനി അയിഷകുട്ടി (76), കോട്ടിലങ്ങാടി സ്വദേശി അബ്ദുറഹ്മാൻ (80), കോഴിക്കോട് നരിപ്പറ്റ സ്വദേശി കണ്ണൻ (80), വില്ലപ്പള്ളി സ്വദേശി മുഹമ്മദ് ഷാസിൽ (15), വയനാട് മുട്ടിൽ സ്വദേശി രാഘവൻ (68), കാസർഗോഡ് ദലംപാടി സ്വദേശി നാരായണൻ (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.5295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.



 770 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 687, കോഴിക്കോട് 622, തൃശൂർ 566, കോട്ടയം 537, കൊല്ലം 502, പത്തനംതിട്ട 341, ആലപ്പുഴ 428, മലപ്പുറം 407, പാലക്കാട് 205, വയനാട് 351, തിരുവനന്തപുരം 223, കണ്ണൂർ 196, ഇടുക്കി 175, കാസർഗോഡ് 55 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.ഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്.


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 71,18,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. വിവിധ ജില്ലകളിലായി 2,99,057 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,919 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,138 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1678 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Find out more: