
അങ്ങനെ അച്ഛൻ തുടങ്ങിയ ജഡുഗർ എന്ന സോപ്പ് ബ്രാൻഡ് ഏറ്റെടുത്ത് നടത്താൻ അദ്ദേഹം തീരുമാനിച്ചു. അച്ഛനോട് വാങ്ങിയ പത്തായിരം രൂപ കൊണ്ടായിരുന്നു അദ്ദേഹം അസംസ്കൃത വസ്തുക്കൾ വാങ്ങിച്ചത്. പിന്നീട് യുട്യൂബ് വീഡിയോ നോക്കി സോപ്പും സോപ്പുപ്പൊടിയുമൊക്കെ ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് കണ്ടുപഠിച്ചു. അതിനുശേഷം ബന്ധുക്കൾക്കും അടുത്തുള്ള കടകളിലേക്കും മറ്റും താനുണ്ടാക്കിയ സോപ്പും സോപ്പുപ്പൊടിയുമൊക്കെ അദ്ദേഹം വിറ്റു. സോപ്പ് കച്ചവടക്കാരനായിരുന്ന ഷമാനിയുടെ പിതാവ് 2013ലാണ് പ്രമേഹരോഗം മൂർച്ചിച്ച് കിടപ്പിലായത്. ഇതോടെ കുടുംബഭാരം മുഴുവൻ അദ്ദേഹത്തിന്റെ ചുമലിലായി. ചെറുകിട പ്രദേശിക വ്യാപാരികളെ ഉന്നം വച്ചായിരുന്നു ആദ്യഘട്ട കച്ചവടം.
കുറഞ്ഞ നിരക്കിൽ മികച്ച സോപ്പ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ഷമാനിയുടെ കമ്പനിക്ക് സാധിച്ചു. ഇതോടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറുകയും ബിസിനസ് വിപുലീകരിക്കുകയും ചെയ്തു. ഒപ്പം വരുമാനവും കൂടി. തുടക്കത്തിൽ ഉത്പന്നത്തിന്റെ മേൽ 12 മുതൽ15 ശതമാനം വരെ ലാഭമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. കൂടാതെ 100 ഡിഷ്‍വാഷ് ബോട്ടിലുകൾ വിറ്റിടത്ത് നിന്ന് പതിയെ 500 ബോട്ടിലുകൾ വിൽക്കാനും തുടങ്ങി. അതായത് അക്കൊല്ലം തന്നെ അദേഹം 'ജഡുഗർ ഡ്രോപ്പ്' എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ 16 ആയി വളർന്നു.
ഡിഷ് വാഷിങ് ലിക്വിഡ്, സോപ്പ്, ഡിറ്റർജന്റ് പൊടി, ടോയ്‌ലറ്റ് ക്ലീനർ, ഫ്ലോർ ക്ലീനർ, സാനിറ്റൈസർ എന്നിവ ഇതിൽ ഉൾപ്പെടും. മധ്യപ്രദേശിലെ ഇൻഡോറിലും സമീപ പ്രദേശങ്ങളിലും ബ്രാൻഡിന് ശക്തമായ സാന്നിധ്യമുണ്ട്. ടാറ്റ, നിർമ്മ, ആദിത്യ ബിർള ഗ്രൂപ്പ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിൽ നിന്നാണ് അസംസ്കൃത വസ്തുക്കളായ ലബ്സ, സോഡ, ഉപ്പ്, ആൽഫ-ഒലെഫിൻ സൾഫോണേറ്റ്, സോഡിയം ലോറത്ത് സൾഫേറ്റ് എന്നിവ വാങ്ങിക്കുന്നത്. ഇൻഫോ എഡ്ജ് പിന്തുണയുള്ള ഷോപ്പ് കിരാനയുടെ കരാർ നിർമ്മാതാവ് കൂടിയാണ് ഷമാനി ഇൻഡസ്ട്രീസ്. 2020 സാമ്പത്തിക വർഷത്തിൽ ഷമാനി ഇൻഡസ്ട്രീസ് 200 കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്.