ഗണപതി മിത്തല്ല; പെരിങ്ങര ക്ഷേത്രത്തിൽ തേങ്ങയുടച്ച് പ്രാർഥിച്ച്‌ പിസി ജോർജ്! ക്ഷേത്രദർശനം നടത്തി പ്രസാദവും വാങ്ങി തേങ്ങയുമുടച്ചാണ് പിസി ജോർജ് തൻ്റെ വിശ്വാസമുറപ്പിച്ചത്. വിശ്വാസ സംരക്ഷണത്തിനായി വിശ്വാസി സമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിനായക ചതുർത്ഥി നാളിൽ ഗണപതി മിത്തല്ലെന്ന് പ്രഖ്യാപിച്ച് ക്ഷേത്രത്തിൽ തേങ്ങയുടച്ച് പിസി ജോർജ്.ഈശ്വര വിശ്വാസം ഇല്ലാത്തവർക്കും ഹൈന്ദവ ദൈവങ്ങൾ മിത്താണെന്ന് പ്രസ്താവനകൾ നടത്തുന്നവർക്കും ക്ഷേത്ര ഭരണം എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു. ഈ രാജ്യത്തെ ഓരോ പൗരനും അവരവരുടെ ദൈവങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




   പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന വിനായക ചതുർത്ഥി മഹോത്സവത്തിൻ്റെ ഭാഗമായിനടന്ന വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിസി ജോർജ്.  സമ്മേളനത്തിന് മുമ്പായി ക്ഷേത്ര ദർശനം നടത്തിയ പിസി ജോർജ് മേൽശാന്തിയിൽനിന്ന് പ്രസാദം ഏറ്റുവാങ്ങിയശേഷം നാളികേരവുമുടച്ചു. വിനായക ചതുർഥിയുടെ ഭാഗമായി മിക്ക ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഗണേശോത്സവവും നടന്നു. ദേവസം ബോർഡ് ക്ഷേത്രങ്ങളിൽ പ്രത്യേക അഷ്ട ദ്രവ്യ ഗണപതി ഹോമത്തിന് നിർദേശം നൽകിയിരുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ പ്രസാദവും വിതരണം ചെയ്തു. ആഘോഷ കമ്മിറ്റി സെക്രട്ടറി ടിആർ ദേവരാജൻ അധ്യക്ഷത വഹിച്ച സമ്മേളനം ചാത്തങ്കരി ഭഗവതി ക്ഷേത്ര മേൽശാന്തി ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. 





   കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലാ പ്രസിഡൻ്റ് എൻ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെഎൻ സന്തോഷ് കുമാർ, ഒസി മധു, മുരളീധരക്കുറുപ്പ്, സി രവീന്ദ്രനാഥ്, എംജി ഗംഗാധരൻ, കെപി അഭിലാഷ് എന്നിവർ പ്രസംഗിച്ചു. ഈശ്വര വിശ്വാസം ഇല്ലാത്തവർക്കും ഹൈന്ദവ ദൈവങ്ങൾ മിത്താണെന്ന് പ്രസ്താവനകൾ നടത്തുന്നവർക്കും ക്ഷേത്ര ഭരണം എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു. ഈ രാജ്യത്തെ ഓരോ പൗരനും അവരവരുടെ ദൈവങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഈശ്വര വിശ്വാസം ഇല്ലാത്തവർക്കും ഹൈന്ദവ ദൈവങ്ങൾ മിത്താണെന്ന് പ്രസ്താവനകൾ നടത്തുന്നവർക്കും ക്ഷേത്ര ഭരണം എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു. ഈ രാജ്യത്തെ ഓരോ പൗരനും അവരവരുടെ ദൈവങ്ങളിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന വിനായക ചതുർത്ഥി മഹോത്സവത്തിൻ്റെ ഭാഗമായിനടന്ന വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിസി ജോർജ്.  സമ്മേളനത്തിന് മുമ്പായി ക്ഷേത്ര ദർശനം നടത്തിയ പിസി ജോർജ് മേൽശാന്തിയിൽനിന്ന് പ്രസാദം ഏറ്റുവാങ്ങിയശേഷം നാളികേരവുമുടച്ചു. വിനായക ചതുർഥിയുടെ ഭാഗമായി മിക്ക ക്ഷേത്രങ്ങളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി ഗണേശോത്സവവും നടന്നു. ദേവസം ബോർഡ് ക്ഷേത്രങ്ങളിൽ പ്രത്യേക അഷ്ട ദ്രവ്യ ഗണപതി ഹോമത്തിന് നിർദേശം നൽകിയിരുന്നു. 

Find out more: