ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കാനുള്ള കാരണം എന്താണ് എന്നാ ചോദ്യം വന്നാൽ! എന്ത് കൊണ്ടാണ് നിങ്ങൾ ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനി വിടുന്നത്. ചോദ്യം കേട്ടപാടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ നെഗറ്റീവുകളെക്കുറിച്ചും മറ്റ് പരാതികളും അഭിമുഖത്തിൽ നിരത്തും. ഇത് സ്വയം കുഴി തോണ്ടുന്നതിന് തുല്യമാണ്. ഈ ചോദ്യത്തിന് മാന്യമായ രീതിയിൽ എങ്ങനെയൊക്കെ ഉത്തരം നൽകാം എന്ന് നോക്കാം. പുതിയ കമ്പനിയിൽ പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരം കിട്ടുന്നു. അതിലൂടെ കരിയറിനെ കൂടുതൽ ഉയരത്തിൽ എത്തിക്കാൻ സാധിക്കും. 



ഇങ്ങനെ ഒരു ഉത്തരം നൽകുമ്പോൾ ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് നിങ്ങളോട് മതിപ്പുണ്ടാകുന്നു. അവർ നിങ്ങളെ കുറിച്ച് പോസിറ്റീവായി ചിന്തിക്കുകയും ചെയ്യും. നിങ്ങളുടെ ഇതുവരെയുള്ള പ്രവൃത്തിപരിചയം അനുസരിച്ച് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള കാര്യപ്രാപ്തി നിങ്ങൾക്ക് ആയിട്ടുണ്ടെന്ന് സ്വയം വിശ്വസിക്കുക. ഇക്കാര്യം ആത്മവിശ്വാസത്തോടെ അഭിമുഖത്തിൽ പറയാം. ഏൽപ്പിക്കുന്ന ദൗത്യം എന്തായാലും അത് വിജയകരമായി പൂർത്തീകരിക്കാൻ നിങ്ങൾക്കാകുമെന്ന് പറയാം. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പിനിയിലേക്ക് വീട്ടിൽ നിന്ന് യാത്ര ചെയ്തെത്താൻ ബുദ്ധിമുട്ടാണെങ്കിൽ അതും ഒരു വിഷയമായി അവതരിപ്പിക്കാം.



കരിയർ വളർച്ചയാണ് ലക്ഷ്യമിടുന്നതെങ്കിൽ ഉറപ്പായും കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരും. പഴയ കമ്പനിയിൽ നിങ്ങൾക്കതിനുള്ള അവസരമില്ലെങ്കിൽ അതും അഭിമുഖത്തിൽ അവതരിപ്പിക്കാം. ജോലിസ്ഥലത്തേക്ക് എത്താനും തിരികെയെത്താനും കൂടുതൽ സമയം ചെലവാകുന്നു. ഇത് ജോലിയെയും ബാധിക്കും എന്ന തരത്തിൽ അവരോട് സംസാരിക്കാം.പഴയ കമ്പനിയിൽ നിങ്ങൾക്കതിനുള്ള അവസരമില്ലെങ്കിൽ അതും അഭിമുഖത്തിൽ അവതരിപ്പിക്കാം. കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണെന്ന് പറയും. 



ഇത് ജോലിയിൽ നിങ്ങൾക്കുള്ള ആത്മാർത്ഥത എത്രത്തോളമാണെന്ന് അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. പലർക്കും സംഭവിക്കുന്ന അബദ്ധമാണിത്. പഴയ കമ്പനിയുടെ കുറ്റങ്ങളെയും കുറവുകളെയും കുറിച്ച് വാചാലരാകും. ഇത് നെഗറ്റീവ് ആയി മാറാനാണ് സാധ്യത കൂടുതൽ. ശമ്പളം കുറവാണ്, മാനേജറുടെ കാര്യപ്രാപ്തിയില്ലായ്മ, ലീവ് ലഭിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ അഭിമുഖത്തിൽ ഒരു കാരണവശാലും പറയരുത്. ചിന്തിച്ച് ഉത്തരം നൽകേണ്ട ഒരു ചോദ്യമാണിത്. നിങ്ങളെ വിലയിരുത്താനും കൂടിയാണ് അവർ അഭിമുഖത്തിൽ ഈ ചോദ്യം ചോദിക്കുന്നത്. ഏതൊക്കെ തരത്തിൽ ഈ ചോദ്യത്തിന് മാന്യമായ ഒരു ഉത്തരം നൽകാവുന്നതാണ്.  

మరింత సమాచారం తెలుసుకోండి: