കോവിഡ് മുക്തരായവർക്ക് വീണ്ടും രോഗബാധ! ചില ഒറ്റപ്പെട്ട സംഭവങ്ങൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തതോടെ രോഗമുക്തി നേടിയവരിലും ഇത്തരം ആശങ്കയും ഉണർന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്. കൊവിഡ് മുക്തരായ ആളുകൾക്ക് വീണ്ടും രോഗബാധയുണ്ടാകുമോയെന്ന ചോദ്യം വൈറസ് വ്യാപനത്തിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു.മുംബൈയിൽ രണ്ട് പേർക്കും അഹമ്മദാബാദിൽ ഒരാൾക്കും കൊവിഡ് ഭേദമായ ശേഷവും രോഗം റിപ്പോർട്ട് ചെയ്തുവെന്നാണ് ഐസിഎംആർ മേധാവി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 24 പേർക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയും റിപ്പോർട്ട് ചെയ്യുന്നു.'ആൻറി ബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണ്. 



 ഇക്കാര്യത്തിൽ ഇതുവരെ ലോകാരോഗ്യ സംഘടന കൃത്യമായ നിഗമനത്തിൽ എത്തിയിട്ടില്ല. എന്നിരുന്നാലും, ഏകദേശം 100 ദിവസമായി ഞങ്ങൾ കണക്കാക്കുന്നു.' ഐസിഎംആർ മേധാവി പറഞ്ഞു.കൊവിഡ് മുക്തമായവർക്ക് എത്ര ദിവസം കഴിഞ്ഞാൽ വീണ്ടും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട് എന്നകാര്യത്തിൽ ഗവേഷകർക്ക് ഇതുവരെ വ്യക്തമായ ധാരണ ലഭിച്ചിട്ടില്ലെന്നും ഐസിഎംആർ മേധാവി ഭാർഗവ പറഞ്ഞു. കൊവിഡ് രോഗബാധിതനായി ഒരു വ്യക്തിയിൽ ആന്റി ബോഡികൾ വികസിക്കുകയും അത് അവരെ വൈറസിനെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, ഈ ആൻറി ബോഡികളുടെ ആയുസ് വളരെ കുറവാണെന്നാണ് കരുതപ്പെടുന്നത്.



  വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ രാജ്യത്ത് ഇതിനോടകം 62 ലക്ഷം ആളുകൾക്ക് കൊവിഡ് മുക്തി ലഭിച്ചെന്ന് വ്യക്തമാക്കി. ലോകത്തിൽ തന്നെരോഗമുക്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവിൽ 9 ലക്ഷത്തിൽ താഴെ ആക്ടീവ് കേസുകൾ മാത്രമാണുള്ളത്.അതേസമയം അടുത്ത വർഷം  100 കോടി ഡോസ് ആണ് ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ച് വാക്സിനുകൾ സ്ഥാപനത്തിൽ പരീക്ഷണഘട്ടത്തിലുണ്ടെന്നും വരുന്ന ഓരോ മൂന്ന് മാസത്തിലും പുതിയ ഓരോ വാക്സിൻ വീതം പുറത്തിറക്കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാലാ വ്യക്തമാക്കി.അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് 100 കോടി ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിലൊരാളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.



അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് 100 കോടി ഡോസ് കൊവിഡ് 19 പ്രതിരോധ വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിലൊരാളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. സിറം ഇൻസ്റ്റിറ്റ്യൂട്ടിനു കീഴിൽ രൂപീകരിച്ച പുതിയ കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് സയൻസസും ബയോടെക് കമ്പനിയായ നോവോവാക്സും ചേർന്ന് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കൊവോവാക്സ്. ഇതൊരു സ്പൈക്ക് പ്രോട്ടീൻ വാക്സിനാണ്. ഈ വാക്സിൻ്റെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം മെയിൽ ആരംഭിച്ചിരുന്നുവെന്നും ഈ വാർഷാവസാനത്തോടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2021ൽ മാത്രം 100 കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള കരാറാണ് ഇരു കമ്പനികളും തമ്മിലുള്ളത്.

మరింత సమాచారం తెలుసుకోండి: