5 വർ‍ഷത്തിന് ശേഷം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമെന്ന് സനുഷ! താരം സിനിമാ ലോകത്തെത്തിയിട്ട് 22 വർഷത്തോളമായി, ഈ കാലയളവിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സനുഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗർഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ നേടുകയുണ്ടായി. 2016-ൽ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയിലാണ് ഒടുവിൽ താരം മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ 5 വർഷത്തിനുശേഷം താരം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്.



1998ൽ ബാലതാരമായി സിനിമയിലെത്തി ശേഷം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി മാറി തീർന്ന താരമാണ് നടി സനുഷ.അടുത്തിടെ താൻ കശ്മീരിൽ പോയത് സിനിമയുടെ ഷൂട്ടിൻറെ ഭാഗമായിട്ടാണെന്നും മലയാളത്തിിലാണ് ചിത്രമെന്നും എന്നാൽ സിനിമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സനുഷ പറഞ്ഞിരിക്കുകയാണ്. അഞ്ച് വർഷത്തിനുശേഷമാണ് മലയാളത്തിൽ അഭിനയിക്കുന്നതെന്നും സനുഷ പറഞ്ഞിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിയുടെ വേദിയിൽ താരം എത്തിയപ്പോഴാണ് പുതിയ സിനിമയെകുറിച്ചുള്ള വിശേഷങ്ങൾ സനുഷ പങ്കുവെച്ചത്.  



കശ്മീരിൽ നിന്ന് കിളിയേ കിളിയേ...എന്ന പാട്ട് പാടുന്ന വീഡിയോയും താരം ഒരിക്കൽ പങ്കുവെച്ചിരുന്നു. 2016ന് ശേഷം മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. ജെർസിയാണ് ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. മാ‍ർച്ച് മാസത്തിലാണ് താരം കശ്മീരിൽ പോയിരുന്നത്. ഇൻസ്റ്റയിൽ കശ്മീരിൽ നിന്നുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ താരം പങ്കുവയ്ക്കുമായിരുന്നു. തെലുങ്കിൽ 'ജെർസി' എന്ന സിനിമയിലാണ് സനുഷ ഒടുവിലായി അഭിനയിച്ചത്, മലയാളത്തിൽ അഞ്ച് വർഷം മുമ്പ് ഉണ്ണി മുകുന്ദനും പ്രയാഗയും ഒന്നിച്ച ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. 



താരം സിനിമാ ലോകത്തെത്തിയിട്ട് 22 വർഷത്തോളമായി, ഈ കാലയളവിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സനുഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാഴ്ച, സൗമ്യം എന്നീ സിനിമകളിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സക്കറിയായുടെ ഗർഭിണികളിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള പ്രത്യേക പരാമർശവും ഫിലിം ഫെയർ പുരസ്കാരവും സൈമ പുരസ്കാരവും സനുഷ നേടുകയുണ്ടായി.

Find out more: