നമ്മൾ സോഷ്യൽ മീഡിയ തുറക്കുമ്പോൾ തന്നെ കാണുന്ന ഒരു കൂട്ടരാണ് ഈ വ്ലോഗേര്സ്. യാത്രകളെക്കുറിച്ചും ടെക്നോളോജിയെ കുറിച്ചും സിനിമകളെക്കുറിച്ച് മൊക്കെ വ്ലോഗ് ചെയ്യുന്നവരുണ്ട്. ഇത് ഇപ്പോൾ  ഒരു തൊഴിൽ മേഖലയായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഈ ഫുഡിനെ കുറിച്ചുള്ള വ്ലോഗ്സ് നിങ്ങൾ തീർച്ചയായിട്ടും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും.

 

 

 

 

    കാരണം അത്രയധികം ഡിമാൻഡ് ആണ് ഈ ഫുഡ് വ്ലോഗേഴ്സിനു ഇപ്പോൾ  ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഫുഡ് വ്ലോഗേഴ്സിൽ വെച്ച് ഏറ്റവും ശ്രദ്ധേയനായ ഒരാളായാണ് മൃണാൾ ദാസ്. അദ്ദേഹത്തിന് ഏകദേശം രണ്ടുലക്ഷത്തോളം സുബ്സ്ക്രൈബേർസ് ഉണ്ട്. അദ്ദേഹം റെസ്റ്റാറ്റ്നട് ക്യാൻസൽറ്റന്റ് ആണ്.

 

 

 

   പറഞ്ഞാൽ ആളൊരു കൊടും ഭീകരനാണ്. എന്നാൽ  സോഷ്യൽ മീഡിയയിൽ മൃണാളിനിനെ ഇപ്പോൾ പൊങ്കാലയിട്ട ട്രോളി ഒരു പരുവമാക്കിയിരിക്കുകയാണ്. പ്രത്യേകിച്ചും തിരുവനന്തപുരത്തുകാർ.

 

 

  അടുത്തിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ഒരു വീഡിയോയിലെ പരാമർശം തിരുവനന്തപുരത്തുകാരെയാകെ അപമാനിക്കുന്നതിനു തുല്യമായിപ്പോയി എന്നാണ് ആരോപണം. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തിലെ 'കഫേ ജേഡി'ൽ സൂപ്പ് കുടിച്ചിരിക്കെയാണ് മൃണാൾ അങ്ങേയറ്റം മോശമായ ഒരു അഭിപ്രായ പ്രകടനം നടത്തിയത്.

 

 

   ഈ നല്ല ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ താൻ മാത്രമാണ് ഉള്ളതെന്നും മൃണാൾ പറഞ്ഞു. ശേഷം, ആളില്ലാത്തതിൽ അത്ഭുതമില്ലെന്നും 'തിരുവനന്തപുരത്തുകാർക്ക് ചീപ്പായ ഭക്ഷണം എത്ര വൃത്തികെട്ട സ്ഥലത്ത് നിന്നായാലും വലിയ അളവിൽ ലഭിക്കുന്നതാണല്ലോ താത്പര്യം' എന്നും വ്ലോഗർ പറയുന്നുണ്ട്. 
ജില്ലയെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായം പറഞ്ഞ ശേഷം 'എല്ലാവരുമല്ല, പൊതുവെ' പറഞ്ഞതാണ് എന്ന് ഇതിനെ ന്യായീകരിക്കാനും മൃണാൾ ശ്രമിക്കുന്നുണ്ട്.

 

 

    അതുകഴിഞ്ഞ് ഈ മനോഭാവം തിരുവനന്തപുരത്തുകാർ മാറ്റണമെന്നും ഫുഡ് വ്ലോഗർ ഉപദേശിക്കുന്നു. തിരുവനന്തപുരത്തെ ഹോട്ടലിലുകളിൽ ശുചിത്വം കുറവാണെന്നും അത് കണ്ടാൽ പേടിയാകുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ തിരുവനന്തപുർത്തുള്ള ഫുഡ് ഗ്രൂപ്പുകളെല്ലാം ചേർന്ന് അദ്ദേഹത്തെ ട്രോളുന്നു ഇവിടെ മികച്ച ഭക്ഷണശാലകളിലേക്കു കൊണ്ട് പോകാം എന്ന വാഗ്ദാനവും നൽകുന്നു.

 

 

 

    ഏതായാലും നമ്മൾ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിനെ സാമാന്യവത്കരിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഈ ജില്ലക്കാർ മോഷണമാണ് ആ ജില്ലക്കാർ നല്ലതാണ്. ഇങ്ങനെയൊക്കെ പറയുമ്പോൾ നമ്മൾ മറ്റുള്ളവരുടെ മുന്നിൽ മാനസികാമായി വളരെ ചുരുങ്ങുകയാണ് ചെയ്യുന്നത്.

మరింత సమాచారం తెలుసుకోండి: