
ഇതിനു പ്രതിവിധിയായി ചെയ്യാവുന്ന നാടന്‍ വൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇവയെങ്കില്‍ യാതൊരു പാര്‍ശ്വ ഫലങ്ങളും വരില്ലെന്ന് ഉറപ്പിയ്ക്കുകയും ചെയ്യാം. ഇത്തരത്തില്‍ ഒരു നാടന്‍ വഴിയെക്കുറിച്ചറിയൂ. നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമായ ചേരുവകളാല്‍ ഇത് തയ്യാറാക്കാം. പഴം, തേന്‍, പാല്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ശരീരത്തിന് യാതൊരു ദോഷവും വരുത്താത്ത ചേരുവകളാണ് ഇവ.ഒരു ദിവസം മുഴുവന്‍ ശരീരത്തിന് അസ്വസ്ഥത വരുത്തുവാന്‍ മലബന്ധം, ശോധനക്കുറവ് എന്നതു മതിയാകും. രാവിലെ കൃത്യമായ ശോധനയില്ലെങ്കില്‍ അന്നത്തെ ദിവസം പോയി എന്നു കരുതുന്നവരാണ് ഭൂരിഭാഗവും. അതിനായി രാവിലെ തന്നെ ചെയ്തു കൂട്ടുന്ന കസര്‍ത്തുകള്‍ പലതുമാണ്. നല്ല ശോധന നല്ല ആരോഗ്യത്തിന്റെ, പ്രത്യേകിച്ചും വയറിന്റെ ആരോഗ്യത്തിന്റെ സൂചന കൂടിയാണ്. ആരോഗ്യമുള്ള ഒരാളെങ്കില്‍ ശോധനയും അത്യാവശ്യം. ശോധനക്കുറവ് ശരീരത്തില്‍ പല രോഗങ്ങള്‍ക്കും കാരണമാകും.
പാല്‍, പ്രത്യേകിച്ച് ഇളം ചൂടുള്ള പാല്‍ കുടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഇതിലുമുണ്ട് . പാല്‍ പൊതുവേ സമീകൃതാഹാരം എന്നാണ് അറിയപ്പെടുന്നത്. ഒരു ഗ്ലാസ് പശുവിൻ പാലിൽ ഏകദേശം 87% വെള്ളവും 13% ഖരരൂപവുമാണ്. ഇതിലടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ലയിക്കുന്ന വിറ്റാമിനുകളെ ഉല്പാദിപ്പിക്കുന്നു. ശരീരത്തിൻ്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ എന്നിവയെല്ലാം ഇതിലുണ്ട്.
ഇതിലെ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ പഴം മലബന്ധത്തിന് പൊതുവേ പറഞ്ഞു കേള്‍ക്കുന്ന പരിഹാരമാണ്. വാഴപ്പഴത്തിൽ മൂന്നു തരം കാര്‍ബോ ഹൈഡ്രേറ്റുകള്‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍ ,ഇരുമ്പ് സനപത്ത് ,പൊട്ടാസ്യം,മാംഗനീസ് തുടങ്ങിയവ സുലഭമാണ്. സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നീ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്. ദഹന സംബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും, ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.ധാരാളം ആന്റി ഓക്‌സിഡന്റുകളും നാരുകളുമടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്.