റിമയുടെ പുതിയ ലുക്ക്! വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയുടെ രണ്ടാമത്തെ പുനാരാവിഷ്കാരമാണ്. കഴിഞ്ഞ ദിവസമാണ് റിമ കല്ലിങ്കലും ടൊവിനോ തോമസും പ്രധാന വേഷത്തിലെത്തിയ നീലവെളിച്ചം പുറത്തിറങ്ങിയത് ഭാർഗവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിമയെത്തിയത്. ഭാർഗവീനിലയം എന്നറിയപ്പെടുന്ന പ്രേതബാധയുള്ള വീട്ടിലേക്ക് ഒരു യുവകഥാകൃത്ത് താമസിക്കാൻ വരുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന്റേതിയ പുറത്തുവന്ന റിമയുടെ ഭാർഗവി ലുക്കിലുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 





  ഭാർഗവി ലുക്കിലുള്ള നടിയുടെ ചിത്രത്തിനും ആരാധകരേറെയാണ്. ഫോട്ടോഗ്രഫറായ ജെയ്സൺ മാടാനിയാണ് റിമയുടെ ഈ ചിത്രങ്ങൾക്ക് പിന്നിൽ. റിമ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പൊതുവേ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. 2009ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ സിനിമയിലെത്തുന്നത്. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്തു.നൃത്തം, മോഡലിംഗ് എന്നിവയിലൂടെയാണ് റിമ അഭിനയരംഗത്തേക്ക് എത്തുന്നത്. കുട്ടിക്കാലം മുതൽ ഡാൻസ് പഠിക്കുന്ന താരം റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. 




നിലപാടുകളിലൂടെയും റിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും ഇത്തരം തുറന്നു പറച്ചിലുകൾ കാരണം റിമയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
റിമയുടെ കരിയറിലും ജീവിതത്തിലും വഴിത്തിരിവായ സിനിമകളിലൊന്നാണ് 22 ഫീമെയിൽ കോട്ടയം. ഈ സിനിമയുടെ സംവിധായകൻ പിന്നീട് റിമയുടെ ജീവിതത്തിലും നായകനായി മാറി. ആഷിഖിനൊപ്പമുള്ള തന്റെ യാത്ര വിശേഷങ്ങളും റിമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയവും നൃത്തവും കഴിഞ്ഞാൽ ആഷിഖിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രയും റിമയ്ക്ക് ഏറെ ഇഷ്ടമാണ്.






ഭാർഗവീനിലയം എന്നറിയപ്പെടുന്ന പ്രേതബാധയുള്ള വീട്ടിലേക്ക് ഒരു യുവകഥാകൃത്ത് താമസിക്കാൻ വരുന്നതും പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറഞ്ഞത്. ചിത്രത്തിന്റേതിയ പുറത്തുവന്ന റിമയുടെ ഭാർഗവി ലുക്കിലുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭാർഗവി ലുക്കിലുള്ള നടിയുടെ ചിത്രത്തിനും ആരാധകരേറെയാണ്. ഫോട്ടോഗ്രഫറായ ജെയ്സൺ മാടാനിയാണ് റിമയുടെ ഈ ചിത്രങ്ങൾക്ക് പിന്നിൽ.
റിമ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പൊതുവേ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. 2009ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ സിനിമയിലെത്തുന്നത്. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്തു.

Find out more: