സുധാകരൻ ആരെന്ന് എന്നെ പഠിപ്പിക്കാൻ നിൽക്കരുതിന്നു മുഖ്യ മന്ത്രി! അക്രമത്തെ അപലപിക്കാൻ പോലും പ്രതിപക്ഷം തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാൻ തയ്യാറാവണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻറർ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ യുഡിഎഫ് ചെയർമാൻ കൂടിയാണെന്നും താൻ പറഞ്ഞാൽ യുഡിഎഫ് അപലപിക്കുന്നു എന്നാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
ആക്രമണം ഇപി ജയരാജൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആദ്യം നടത്തിയ ആദ്യ പ്രതികരണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. എന്നാൽ ഇതിന് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംഭവം നടന്നതിൻറെ പിറ്റേന്ന് താൻ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ അതിശക്തമായി ഞങ്ങൾ അപലപിക്കുന്നു എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കി. സുപരീക്ഷിത ജീവിതമാണ് തങ്ങളുടേത്. ഏതെങ്കിലും ചിലർ വന്ന് അവതരിച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ, ആകെ ഇടിഞ്ഞുപൊളിഞ്ഞു തകർന്നുപോകും എന്നൊന്നും ഞങ്ങൾക്ക് ധാരണയില്ല. അതിനാലാണ് ശാന്തമായി തന്നെ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഒരുതരത്തിലുമുള്ള ഉൾക്കിടിലവുമില്ലാതെ ഏത് ആരോപണത്തേയും നേരിടാൻ കഴിയുന്നത് ഈ പ്രത്യേകത കൊണ്ടാണ്. പണ്ടു പറഞ്ഞ, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ എന്നുള്ളത് മാത്രമല്ല. ജീവിതത്തിൽ ശുദ്ധി പുലർത്തണം. ആ ശുദ്ധി പുലർത്തിയാൽ നിങ്ങൾക്ക് ആരുടെയും മുൻപിൽ തലകുനിക്കേണ്ടി വരില്ല." മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം ഇപി ജയരാജൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആദ്യം നടത്തിയ ആദ്യ പ്രതികരണമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
എന്നാൽ ഇതിന് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംഭവം നടന്നതിൻറെ പിറ്റേന്ന് താൻ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ അതിശക്തമായി ഞങ്ങൾ അപലപിക്കുന്നു എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കി. താൻ യുഡിഎഫ് ചെയർമാൻ കൂടിയാണെന്നും താൻ പറഞ്ഞാൽ യുഡിഎഫ് അപലപിക്കുന്നു എന്നാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Find out more: