
ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമൊക്കെ കൊവിഡ് പടര്‍ന്നുപിടിച്ചത് വെറും ദിവസങ്ങള്‍കൊണ്ടാണ്. രോഗ്യവ്യാപ്തിയിലും മരണനിരക്കിലും അമേരിക്കയും ഇറ്റലിയും സ്‌പെയിനും ഫ്രാന്‍സുമൊക്കെയാണ് മുന്നിലെങ്കിലും ലോകമെമ്പാടും വൈറസ് പടര്‍ന്നു പിടിക്കുകയാണ്. ഇതിനിടയില്‍ കൊറോണ വൈറസ് എന്താണെന്ന് കേട്ടുപോലും പരിചയമല്ലാത്ത രാജ്യങ്ങളുമുണ്ടെന്നതാണ് യാഥൃശ്ചികം.
അവ ഏതൊക്കെയാണെന്ന് നോക്കാം.ഐക്യരാഷ്ട്ര സംഘടനയില്‍ അംഗത്വമുള്ള 193 സ്വതന്ത്രരാഷ്ട്രങ്ങളില്‍ 178 രാജ്യങ്ങളിലും കൊവിഡ് വ്യാപിച്ചുകഴിഞ്ഞു. ലോകത്തില്‍ 15 രാജ്യങ്ങളാണ് ഒരു രോഗിപോലുമില്ലെന്ന നേട്ടവുമായി നില്‍ക്കുന്നത്. ഭൂപ്രദേശങ്ങള്‍ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന തയ്യാറാക്കിയ പട്ടികയില്‍ ഇടംപിടിക്കാതെ 15 രാജ്യങ്ങള്‍ ഇവയാണ്.
ഉത്തര കൊറിയ, കോമറോസ്, കിരിബാത്തി, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, മൈക്രൊനീഷ്യ നൗരു, പലാവു, സോളമന്‍ ദ്വീപുകള്‍, തുര്‍ക്‌മെനിസ്ഥാന്‍, ടുവാലു, തജിക്കിസ്ഥാന്‍ ലെസോത്തോ, വന്വാടു, സമോവ, ടോംഗ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് ഇതുവരെ ഒരു രോഗികള്‍ പോലും ഇല്ലാത്തത്.കൊറോണ വൈറസ് അല്ലെങ്കില്‍ കൊവിഡ് 19... ലോകമെമ്പാടും ഈ ഒരു വൈറസിന്റെ പേരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ചൈനയിലെ വുഹാനില്‍ നിന്നു തുടങ്ങി ഇപ്പോള്‍ അമേരിക്കയില്‍ വരെ എത്തിയിരിക്കുന്നു ഈ വൈറസ്. ഇതുവരെ 109,951 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകമെമ്പാടും കൊവിഡ്- 19 രോഗബാധ വ്യാപിക്കുമ്പോഴും കൊറോണ വൈറസ് എന്താണെന്ന് അറിയാത്ത രാജ്യങ്ങള്‍ ഉണ്ടെന്നത് അവിശ്വസനീയമാണ്.
ഉത്തര കൊറിയയിലെ ഒരാള്‍ക്കു പോലും കൊറോണ വൈറസ് ബാധയില്ലെന്നു ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, ഉത്തര കൊറിയ കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുപിടിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഉത്തരകൊറിയയില്‍ വൈറസ് ബാധ ഉണ്ടെന്ന് ഉറപ്പായ കാര്യമാണെന്ന് ദക്ഷിണ കൊറിയയിലുള്ള യുഎസിന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ആരോപിച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള ഉത്തര കൊറിയയില്‍ വിദേശത്തു നിന്നെത്തുന്നവരുടെ എണ്ണം തീരെ കുറവാണെന്നുള്ളതാണ് ശ്രദ്ധേയം.