പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടന്‍ രജനീകാന്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. ആദ്യമായാണ് വിഷയത്തെ കുറിച്ച് രജനി പ്രതികരിക്കുന്നത്. ഇതോടെ സ്വന്തം പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചിട്ടും എങ്ങുമെത്താൻ സാധിക്കാതെപോയ തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ബിജെപിയിൽ ചേരുമെന്നുള്ള ആശങ്ക ഏറി കഴിഞ്ഞു. കാരണം നല്ലൊരു ആളെയാവും അഥവാ രജനി ബി ജെ പിയിൽ ചേർന്നാൽ നേതാക്കന്മാർക്ക് കിട്ടുക.

 

 

 

 

   കാരണം മറ്റൊന്നുമല്ല, സിനിമകളിൽ ഇപ്പോഴും ഈ താരത്തിന് കിട്ടുന്ന പിന്തുണ തന്നെ. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തെ പിൻതുണച്ചു കൊണ്ട് താരം എത്തിയത് ഇതിന്റെ സൂചനയാണെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്.വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുതെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ് എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമായിരുന്നു രജനീകാന്ത് വ്യക്തമാക്കിയത്.

 

 

 

    അഥവാ തെറ്റിദ്ധാരണയായിരുന്നെങ്കിൽ അതിനെതിരെ ആദ്യം പ്രതിഷേധവുമായി താൻ എത്തുമായിരുന്നെന്നും രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. CAAക്ക് പുറമെ ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യാ റജിസ്റ്ററിനും രജനി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നെത്തിയ കുടിയേറ്റക്കാരുടെ കണക്ക് സൂക്ഷിക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പൗരത്വ പട്ടിക അത്യാവശ്യമാണ്. ആരാണ് രാജ്യത്തെ പൗരൻ എന്നും ആരാണ് രേഖകളില്ലാതെ താമസിക്കുന്നത് എന്നറിയേണ്ടതും അത്യാവശ്യമാണെന്നാണ് NPRൽ രജനിയുടെ വിശദീകരണം.

 

 

 

 

    'ശ്രീലങ്കയിൽ‌ നിന്നുള്ള തമിഴ് അഭയാർഥികളുടെ കാര്യം പരിഗണിക്കുകയാണെങ്കിൽ അവർക്ക് ഇരട്ട പൗരത്വം നൽകണമെന്ന നിർദേശവും രജനീകാന്ത് മുന്നോട്ട് വച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് പിന്തുണച്ച് താരത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. മുൻപും കേന്ദ്ര സർക്കാരിനും ബി ജെ പിക്കും അനുകൂലമായ പ്രസ്താവനകൾ രജനികാന്ത് ഇറക്കിയിട്ടുണ്ട്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തിയ  സമരക്കാര്‍ക്കെതിരെ പോലീസ് വെടിവെപ്പുണ്ടായപ്പോള്‍ സമരക്കാര്‍ക്കെതിരായ സമീപനം സ്വീകരിച്ച് പോലീസിനെ പിന്തുണക്കുന്ന നടപടിയായിരുന്നു രജനികാന്ത് സ്വീകരിച്ചത്.

 

 

 

 

   ഇതിന് ശേഷം ചെന്നൈ- സേലം റോഡ് വിഷയത്തിലും കേന്ദ്രസര്‍ക്കാരിന് അനുകൂലമായ പ്രസ്താവനകള്‍ അദ്ദേഹം നടത്തി. അത് കഴിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആണിക്കല്ലായ പെരിയാറിനെതിരെ പരാമര്‍ശം നടത്തിത് വലിയ കോലാഹലങ്ങള്‍ക്കാണ് ഇടവരുത്തിയത്. രജനീകാന്ത് പറഞ്ഞത് ഏറെ പ്രശ്നങ്ങൾക്ക് ഇടയാക്കിയെങ്കിലും പരാമർശം പിൻവലിക്കാൻ തയ്യാറായിരുന്നില്ല. പരാമർശങ്ങൾ നടത്തിയത്  അന്നത്തെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നു മാത്രമാണ് താരം വ്യക്തമാക്കിയിരുന്നത്. ഈ വിശയവുമായി ബന്ധത്തപെട്ട  പ്രതിഷേധങ്ങള്‍ നടക്കവേയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന് അനുകൂലമായ പരാമര്‍ശം നടത്തികൊണ്ട് രജനികാന്ത് രംഗത്തെത്തുന്നത്.

 

 

 

   ഇപ്പോൾ പൗരത്വ നിയമത്തിന് അനുകൂല പ്രതികരണവുമായി എത്തിയതിന് മുൻപ് രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. ആദായ നികുതി വകുപ്പ് തീർത്തു കൊടുത്തിരിക്കുന്നത് 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ഒരു കോടി രൂപയിൽ താഴെയുള്ള കേസുകളിൽ നടപടി വേണ്ടെന്ന നിർദ്ദേശത്തെ തുടർന്നായിരുന്നു കേസുകൾ അവസാനിപ്പിച്ചത്.  2002ൽ  62 ലക്ഷം രൂപയും, 2003ൽ 2 കോടിയും, 2004ൽ 34 ലക്ഷം രൂപയുമാണ് ഏകദേശം വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. അതേസമയം ഏഷ്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിന്റെ വരുമാനത്തിന്റെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 67 ലക്ഷം രൂപയിലധികമാണ് പോയസ് ഗാർഡനിലെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷം ഇദ്ദേഹത്തിനെതിരെ പിഴ ചുമത്തിയത്.

 

 

 

   കേസ് സ്റ്റേ ചെയ്ത് ട്രിബ്യൂണൽ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ പിന്നീട് അപ്പീൽ ആദായ നികുതി വകുപ്പ് തന്നെ പിൻവലിക്കുകയും ചെയ്തു. തുടർന്ന് 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികൾ കൂടി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

 

 

 

    എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ തമിഴ് നാട്ടിൽ ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികളെ മറികടന്നുകൊണ്ട് ബി ജെ പിയിലേക്ക് ചേക്കേറാനാണ് രജനി കാന്ത് ഒരുങ്ങുന്നതെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ തമിഴ്  നാട്ടിൽ ബിജെപി തരംഗത്തിനുള്ള തുറുപ്പുചീട്ടാവും രജനികാന്ത്. എന്നാൽ നിരവധി ആരാധകരുള്ള തമിഴ് സൂപ്പർസ്റ്റാർ രജനി കാന്ത് ബി ജെ പി യിൽ ചേർന്നാൽ അത് മറ്റു പാർട്ടികൾക്ക് ഒരു തിരിച്ചടിയായേക്കും. അതേസമയം ബി ജെ പിക്ക്  ഇതൊരു മുതൽ കൂട്ടാവുകയും ചെയ്യും.

మరింత సమాచారం తెలుసుకోండి: