കല്യാണ ശേഷം കാൽ വിരലിൽ മോതിരമിടുന്നത് ഇത് ‌കൊണ്ടാണ്. വിവാഹ ശേഷം മിഞ്ചി, അതായത് കാല്‍വിരലില്‍ മോതിരമണിയുന്ന ഒരു രീതി ഇന്ത്യന്‍ സ്ത്രീകള്‍ക്കിടയിലുണ്ട്. ചില സമുദായങ്ങളില്‍ വധുവിന്റെ കാല്‍വിരലില്‍ മിഞ്ചി ഇടുവിയ്ക്കുന്ന ചടങ്ങു തന്നെയുമുണ്ട്. ഇതു വെറും ആചാരമാണെന്നാണ് പലരും കരുതുക. എന്നാല്‍ വാസ്തവം ഇത് സയന്‍സുമായി ബന്ധപ്പെട്ടതു കൂടിയാണെന്നതാണ്.

 

 

   സ്ത്രീകള്‍ പല തരത്തിലെ ആഭരണങ്ങള്‍ അണിയുന്ന നാടാണ് നമ്മുടെ ഇന്ത്യ. ഉച്ചിയില്‍ മുതല്‍ കാല്‍വിരലില്‍ വരെ ഇത്തരം ആഭരണങ്ങള്‍ അണിയുന്നു. ആഭരണം പൊതുവേ അലങ്കാരത്തിനാണ് ഇടുന്നതെങ്കിലും ഇതിന് ശാസ്ത്രപരമായ, ജ്യോതിഷപരമായ വിശദീകരണങ്ങള്‍ പലതുമുണ്ട്. വേണ്ട രീതിയില്‍ ആഭരണങ്ങള്‍ അണിഞ്ഞാല്‍ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

 

 

   മാത്രമല്ല, ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും യൂട്രസ് പോലുള്ള അവയവങ്ങളുടെ ആരോഗ്യത്തിനും ഇതു സഹായിക്കുന്നു. ഇതിലൂടെ കടക്കുന്ന പൊസറ്റീവ് ഊര്‍ജമാണ് ഇതിനു സഹായിക്കുന്നത്. ലോഹം നല്ലൊരു ചാലകമാണ്. വെള്ളി പോലുളള മിഞ്ചി ധരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. സ്വര്‍ണമല്ല. കാലിലെ രണ്ടാം വിരലിലെ ഞരമ്പ് ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നതാണ് രണ്ടാം വിരലിലെ മിഞ്ചിയുടെ പ്രധാന്യം.ഇതിന് സയന്‍സ് അടിസ്ഥാനമായി പറയുന്നത് മോതിരമണിയുന്ന വിരലില്‍ ധാരാളം നാഡീവ്യൂഹങ്ങളുണ്ടെന്നതാണ്.

 

 

   ഇത് പ്രധാനമായും പ്രത്യുല്‍പാദന അവയവങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പ്രത്യേകിച്ചും ഗര്‍ഭകാലത്ത് ഇത്തരം മോതിരം ധരിയ്ക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. കാല്‍ വിരല്‍ മോതിരം ഗര്‍ഭധാരണം പോലുളളവയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നവെന്നതാണ് ഇതിന്റെ ആരോഗ്യപരമായ വിശദീകരണം. പ്രസവ ശേഷമുളള പല പ്രശ്‌നങ്ങളും പരിഹരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. പ്രസവ ശേഷം ആര്‍ത്തവ ക്രമക്കേടുകള്‍ പല സ്ത്രീകള്‍ക്കുമുണ്ടാകാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

 

 

   നാഡീപരവും ഹോര്‍മോണ്‍ പരവുമായി പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്നതാണ് കാരണം.മിഞ്ചി കാലിലെ പെരുവിരലിലാണ് ധരിയ്‌ക്കേണ്ടത്. ഇത് അക്യുപ്രഷര്‍ ഗുണം നല്‍കുന്ന ഒന്നു കൂടിയാണ്. . ഇതു ഗര്‍ഭപാത്രത്തിന് ഗുണകരമാണ്. ഇതിലൂടെ കടക്കുന്ന ഊര്‍ജം യൂട്രസിനേയും ഇതിലുള്ള കുഞ്ഞിനേയുമെല്ലാം ആരോഗ്യകരമാക്കി മാറ്റുന്നു.ഇതു പോലെ വെള്ളി ഭൂമിയിലെ പൊസറ്റീവ് ഊര്‍ജം ശരീരത്തിലേയ്ക്കു കടത്തി വിടുന്നു. എന്നാല്‍ സ്വര്‍ണമെങ്കില്‍ നെഗറ്റീവ് ഊര്‍ജമാണ് ഫലമായി പറയുന്നത്.

 

   അരയ്ക്കു കീഴേ സ്വര്‍ണം പാടില്ലെന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനവും ഇതു തന്നെയാണ്. ഇത്തരം ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഇതിനു പുറകിലുണ്ട്. ഇതു വെറും ആഭരണം, അല്ലെങ്കില്‍ വെറുമൊരു ചടങ്ങ് എന്ന രീതിയില്‍ കാണേണ്ടതില്ലെന്നര്‍ത്ഥം.ലോഹം നല്ലൊരു ചാലകമാണ്. പ്രത്യേകിച്ചും വെള്ളി പോലുള്ളവ. നിലത്തു നിന്നും ഊര്‍ജം താഴേയ്ക്കു പോകാതെ ശരീരത്തിലേയ്ക്കു കടത്തി വിടുകയാണ് മിഞ്ചി ധരിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത്. ഈ പൊസറ്റീവ് ഊര്‍ജം ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, ഗര്‍ഭപാത്രത്തെ ബാലന്‍സ് ചെയ്യാനും രക്തയോട്ടം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം സഹായിക്കുകയും ചെയ്യുന്നു.

 

 

   മാത്രമല്ല ഗര്‍ഭകാലത്ത് ഗര്‍ഭപാത്രത്തിന് ബലം നല്‍കുന്ന ഒന്നാണ് കാല്‍വിരലിലെ മോതിരത്തിലൂടെ എത്തുന്ന ഊര്‍ജം. കാല്‍വിരല്‍ മോതിരം യൂട്രസിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തുന്നു. ഇതു വഴി കുഞ്ഞിനും ഇതേറെ നല്ലതാണ്.ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ പരിഹരിയ്ക്കുവാനും ഇതേറെ സഹായിക്കുന്നു. ഇതു ഗര്‍ഭധാരണ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു . ഗര്‍ഭകാലത്ത് മാനസികാരോഗ്യം പ്രധാനമാണ്.സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതു നല്ലതാണ്.

   

 

  ഗര്‍ഭ കാല ബിപി നിയന്ത്രിയ്ക്കാനുളള നല്ലൊരു ഉപാധി കൂടിയാണിത്. ഗര്‍ഭകാല ബിപി കുഞ്ഞിനും അമ്മയ്ക്കും ഒരു പോലെ ദോഷം വരുത്തും. ഈ പ്രശ്‌നം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാല്‍വിരല്‍ മോതിരം. നാഡികളെ നിയന്ത്രിച്ചാണ് ഇതു സഹായിക്കുന്നത്. ഇതിന് കാല്‍വിരല്‍ മോതിരം സഹായിക്കുന്നവെന്നതാണ് വസ്തുത.

మరింత సమాచారం తెలుసుకోండి: