അടുത്ത മൂന്നു മാസം നിർണ്ണായകം: ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗമോ? ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന ഉത്സവ, ശൈത്യകാലത്തും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉത്തർ പ്രദേശ് സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അടുത്ത മൂന്ന് മാസം കൊറോണ വൈറസ് മഹാമാരിയിൽ രാജ്യത്ത് നിർണ്ണായകമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ.വരുന്ന ഉത്സവകാലത്തും ശൈത്യകാലത്തും വേണ്ടത്ര മുൻകരുതൽ എടുക്കണം. കൊറോണയ്‌ക്കെതിരെ പോരാടുന്നതിനുള്ള മികച്ച സ്ഥാനത്ത് ഇന്ത്യ ഉണ്ടാകും', ഡോ. ഹർഷ വർദ്ധൻ പറഞ്ഞു.


 
'കൊവിഡിനെ നേരിടാൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, അടുത്ത മൂന്ന് മാസം രാജ്യത്തെ കൊവിഡിന്റെ സ്ഥിതി നിർണ്ണായകമായിരിക്കും. ഉത്തർ പ്രദേശ് പോലുള്ള ഒരു വലിയ സംസ്ഥാനത്തിന് കൊവിഡിനെ തടയുന്നതിന് ഫലപ്രദമായ ലളിതമായ മുൻകരുതൽ നടപടികൾ പരമാവധി നടപ്പാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പൊതുയിടങ്ങളിൽ മാസ്‌ക്, മുഖാവരണം എന്നിവ ധരിക്കേണ്ടതാണ്. കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് ഉത്തർപ്രദേശ് പരിശോധന, നിരീക്ഷണം, കോൺടാക്ട് ടേസിംഗ്, രോഗനിർണയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.സജീവ കേസുകൾ ഏഴ് ലക്ഷത്തിന് താഴെയാണെന്നും കൊവിഡ് ഇരട്ടിക്കൽ നിരക്ക് 97.2 ദിവസമായി ഉയർന്നെന്നും അദ്ദേഹം പറഞ്ഞു. 




 രാജ്യത്ത് കൊവിഡ് പരിശോധനകൾ 10 കോടി കടന്നു. ഇത് ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ ശുഭ സൂചനയാണിതെന്ന് ഹർഷ വർദ്ധൻ പറഞ്ഞു.കഴിഞ്ഞ മൂന്ന് മാസങ്ങളായി രാജ്യം കൊവിഡിന്റെ എല്ലാ പാരാമീറ്ററുകളും ഭേദിച്ചതായി ഹർഷ വർദ്ധൻ പറഞ്ഞു.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 78,14,682 ആയി ഉയർന്നു. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്. ഇന്നലെ മാത്രം രാജ്യത്ത് 650 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 1,17,956 ആയി. 6,80,680 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,549 പേർക്ക് രോഗമുക്തിയുണ്ടാകുകയും ചെയ്‌തു.കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ പുതിയതായി 53,370 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

మరింత సమాచారం తెలుసుకోండి: