കേരളം പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണം 84,11,724 ആയി ഉയർന്നു. 1,24,985 പേർക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്യും. 5,20,773 ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 77,65,966 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 54,157 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞ 7854 പേർക്ക് രോഗമുക്തിയുണ്ടായി. തിരുവനന്തപുരം 824, കൊല്ലം 578, പത്തനംതിട്ട 152, ആലപ്പുഴ 321, കോട്ടയം 777, ഇടുക്കി 104, എറണാകുളം 1075, തൃശൂർ 1042, പാലക്കാട് 327, മലപ്പുറം 1180, കോഴിക്കോട് 908, വയനാട് 134, കണ്ണൂർ 393, കാസർഗോഡ് 39 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
കേരളത്തിൽ കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോ കേരളത്തിൽ ദിനം പ്രതിയുള്ള കണക്കുകൾ ഉയർന്ന തോതിലാണ്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകളാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് ബാധ ഉയർന്ന തോതിലാണ്. വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലും ചികിത്സയിലുമായി കഴിയുന്നവരുടെ എണ്ണം ഉയർന്ന തോതിലാണ്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഹോട്ട് സ്‌പോട്ടുകളിലും മാറ്റമുണ്ട്. കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന മഹാരാഷ്‌ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്.
click and follow Indiaherald WhatsApp channel