തുറമുഖത്തിന്റെ ട്രെയിലർ എത്തി! ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. നിവിൻ പോളി അടക്കം സിനിമയിലെ ഓരോ കഥാപാത്രങ്ങളും മത്സരിച്ച് അഭിനയിക്കുകയായിരുന്നോ എന്ന് തോന്നിപ്പിയ്ക്കും വിധമാണ് രണ്ട് മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ കാണുമ്പോൾ തോന്നുന്നത്. മലയാളം സിനിമാ പ്രേമികൾ രണ്ട് രണ്ടര വർഷത്തിലേറെയായി പ്രേക്ഷകർ കാത്തിരിയ്ക്കുന്ന ചിത്രമാണ് രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന തുറമുഖം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിവിൻ പോളിയുടെ ഒരു സിനിമ റിലീസ് ആവുന്നത്. ഇതൊരു ഗംഭീര തിരിച്ചു വരവ് ആയിരിയ്ക്കും എന്ന് ഉറപ്പിച്ചും പറയാൻ പറ്റും വിധം തന്നെയാണ് ട്രെയിലർ എഡിറ്റ് ചെയ്തിരിയ്ക്കുന്നത്.
കൂടാതെ പൂർണിമ ഇന്ദ്രജിത്തിന്റെയും ഗംഭീരം ഒരു മടങ്ങി വരവ് ആയിരിയ്ക്കും. 1940-50 കളിലും കൊച്ചിയിലെ മട്ടാഞ്ചേരി തുറമുഖത്ത് നിലനിന്നിരുന്ന കുപ്രസിദ്ധമായ 'ചാപ്പ' സമ്പ്രദായത്തിന് എതിരെയുള്ള പ്രതിഷേധങ്ങളുടെയും തൊഴിലാളി സമരങ്ങളുടേതും കഥയാണ് തുറമുഖം എന്ന സിനിമ. ഈ പ്രതിഷേധം മൂന്ന് തൊഴിലാളികളെ പോലീസ് വെടിവച്ച് കൊല്ലുന്നതിൽ കലാശിച്ചിരുന്നു. ഡോക്ക് മുതലാളിമാർക്കെതിരായ ദിവസവേതനക്കാരുടെ ഐതിഹാസിക പോരാട്ടത്തിൽ രണ്ട് സഹോദരന്മാർ എതിർ പക്ഷത്ത് നിൽക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
ജോജു ജോർജ്ജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, നിമിഷ സജയൻ, ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാര്യ, സെന്തിൽ കൃഷ്ണ തുടങ്ങി ഓരോരുത്തരുടെയും കഴിവിന്റെ പരമാവധി കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടുണ്ട് എന്നതും വ്യക്തമാണ്. മലയാള സിനിമ ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രാജീവ് രവി ചിത്രം തുറമുഖം എത്തുന്നു. നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ചിത്രം ജൂൺ 3-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.
Find out more: