സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി ഇനി ഒരാൾ; താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണെന്ന് സജീഷും! റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക്. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന സന്തോഷ വാർത്ത സജീഷാണ് പങ്കുവെച്ചത്."പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ച് ഞങ്ങൾ വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം.
മക്കൾക്കും പ്രതിഭയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സജീഷിൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഓഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷിൻറെയും പ്രതിഭയുടെയും വിവാഹം. ഇതുവരെ നൽകിയ സ്നേഹവും കരുലും കൂടെ വേണമെന്നും അനുഗ്രഹവും പ്രാർത്ഥനകളും ഉണ്ടാകണമെന്നും സന്തോഷ വാർത്ത പങ്കുവെച്ച് സജീഷ് കുറിച്ചു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി സേവനം അനുഷ്ഠിക്കവെയായിരുന്നു നിപ വൈറസ് ബാധിച്ച് ലിനി മരിച്ചത്. നിപ ബാധിതരെ തുടക്കത്തിൽ ശുശ്രൂഷിച്ചിരുന്ന ലിനി 2018 മെയ് 21നായിരുന്നു വിടപറഞ്ഞത്. അതേസമയം "കുട്ടികൾക്ക് കണ്ടുപരിചയമില്ലാത്ത ഒരാളെ അമ്മേ എന്നു വിളിപ്പിക്കാൻ പാടല്ലേ.
അമ്മയാണെന്ന തോന്നൽ ഉണ്ടായാൽ മാത്രമല്ലേ അവർ അങ്ങനെ വിളിക്കൂ." നിപ പ്രതിരോധത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ കുടുംബം വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ്. പുതിയ രണ്ടുപേർക്കൂടി ലിനിയുടെ കുടുംബത്തോടൊപ്പം ചേരുകയാണ്. പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായെന്ന് സജീഷ് പറയുന്നു. ലിനിയുടെ ബന്ധുക്കളും കൂടി പോയാണ് ഉറപ്പിക്കൽ ചടങ്ങു നടത്തിയത്. മക്കളുമായി പരിചയത്തിലായിക്കോട്ടെ എന്നു കരുതിയാണ് വിവാഹം നീട്ടിവെച്ചത്. ഇപ്പോൾ കുഞ്ഞുങ്ങൾ പ്രതിഭയെ അമ്മേയെന്നാണ് വിളിക്കുന്നത്. വളരെ വേഗം പ്രതിഭയുമായി കുട്ടികൾ പരിചയത്തിലായത് സന്തോഷം തോന്നിക്കുന്ന കാര്യമാണ്.
പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായെന്ന് സജീഷ് പറയുന്നു. ലിനിയുടെ ബന്ധുക്കളും കൂടി പോയാണ് ഉറപ്പിക്കൽ ചടങ്ങു നടത്തിയത്. മക്കളുമായി പരിചയത്തിലായിക്കോട്ടെ എന്നു കരുതിയാണ് വിവാഹം നീട്ടിവെച്ചത്. ഇപ്പോൾ കുഞ്ഞുങ്ങൾ പ്രതിഭയെ അമ്മേയെന്നാണ് വിളിക്കുന്നത്. വളരെ വേഗം പ്രതിഭയുമായി കുട്ടികൾ പരിചയത്തിലായത് സന്തോഷം തോന്നിക്കുന്ന കാര്യമാണ്.
Find out more: