പ്രളയ ദുരന്തത്തില്‍ കേന്ദ്രത്തോട് സംസ്ഥാനം ഇതുവരെ സഹായം ചോദിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോട്ടയത്തെ മംഗളം ഹെഡ് ഓഫീസ് സന്ദര്‍ശിക്കവെയാണ് വി.മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ആവശ്യപ്പെടാതെയാണ് ദുരന്തത്തിനു പിന്നാലെ 52 കോടി രൂപ കൈമാറിയത്. കേരളത്തിനു ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തിപരമായ വിവരം ഉള്‍പ്പെടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഓരോ സംസ്ഥാനത്തിനുമുള്ള വിഹിതത്തിലെ ആദ്യ ഗഡു ആണ് കേരളത്തിന് നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനു പുറമെ നാലു കോടി രൂപയുടെ മരുന്നും കേരളത്തില്‍ എത്തിച്ചുവെന്നും വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ത്തിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
click and follow Indiaherald WhatsApp channel